‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’; ചിത്രീകരണം തുടങ്ങി

ഏതാനും ദിവസം മുൻപ് നടൻ രാജേഷ് മാധവനും നടി ചിത്ര നായരും ചേർന്ന് പുറത്തിറക്കിയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രസകരമായ പാട്ടും ചുവടുകളുമൊക്കെ ചേർന്ന ഒരു സേവ് ദി ഡേറ്റ് വീഡിയോ ആയിരുന്നു അത്. എന്നാൽ, പിന്നാലെയാണ് ഇതൊരു സിനിമക്ക് വേണ്ടിയുള്ള പ്രോമോ ആണെന്ന് പ്രേക്ഷകർ മനസിലാക്കിയത്.

By Trainee Reporter, Malabar News
rajesh-madhavan movie

രതീഷ് ബാലകൃഷ്‌ണ പൊതുവാൾ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ യുടെ ചിത്രീകരണത്തിന് കണ്ണൂർ പയ്യന്നൂരിൽ തുടക്കമായി. കഴിഞ്ഞ ദിവസങ്ങളിലായി ഏറെ ചർച്ച ചെയ്‌ത വിഷയമായിരുന്നു സുരേഷേട്ടന്റെയും സുമലത ടീച്ചറിന്റെയും വിവാഹം.

ഏതാനും ദിവസം മുൻപ് നടൻ രാജേഷ് മാധവനും നടി ചിത്ര നായരും ചേർന്ന് പുറത്തിറക്കിയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രസകരമായ പാട്ടും ചുവടുകളുമൊക്കെ ചേർന്ന ഒരു സേവ് ദി ഡേറ്റ് വീഡിയോ ആയിരുന്നു അത്. ഇതിനൊപ്പം മെയ് 29 എന്ന തീയതി മാത്രമാണ് ഉണ്ടായിരുന്നത് എന്നതിനാൽ ഇതൊരു യഥാർഥ വിവാഹത്തിനുള്ള ക്ഷണമാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടാകാം.

എന്നാൽ, പിന്നാലെയാണ് ഇതൊരു സിനിമക്ക് വേണ്ടിയുള്ള പ്രോമോ ആണെന്ന് പ്രേക്ഷകർ മനസിലാക്കിയത്. ന്നാ താൻ പോയി കേസ് കൊട് എന്ന രതീഷ് ബാലകൃഷ്‌ണ പൊതുവാൾ ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളാണ് രാജേഷ് മാധവനും ചിത്ര നായരും. സുരേഷ് കാവുംപാറ, സുമലത എസ് നായർ എന്നിങ്ങനെ ആയിരുന്നു ഇവരുടെ കഥാപാത്രങ്ങൾ. ഇരുവരും ചിത്രത്തിൽ പ്രണയജോഡികൾ ആയിരുന്നു.

ഇരുവരെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഒരുങ്ങുന്നത്. പയ്യന്നൂർ കോളേജിലാണ് ചിത്രത്തിന്റെ പൂജ നടന്നത്. മലയാള സിനിമയിലെ ആദ്യ സ്‌പിൻ ഓഫ് ചിത്രമെന്ന ഖ്യാതിയോടെയാണ് ഈ സിനിമ ഒരുങ്ങുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഏതെങ്കിലും ഒരു സിനിമയിലെ നായികാ നായകൻമാരല്ലാതെയുള്ള പ്രത്യേക കഥാപാത്രങ്ങളെ വെച്ച് ഒരുക്കുന്ന സിനിമകളെയാണ് സ്‌പിൻ ഓഫ് എന്ന് വിളിക്കുന്നത്.

love story

ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമാതാക്കൾ. രതീഷ് ബാലകൃഷ്‌ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമാതാക്കൾ. സബിൻ ഊരാളക്കണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നു. പേരുപോലെ തന്നെ, സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ ഒരു പ്രണയകഥ പ്രേക്ഷകരിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.

കെകെ മുരളീധരനാണ് പ്രൊഡക്ഷൻ ഡിസൈനർ. ആകാശ് തോമസ് എഡിറ്റിങ് നിർവഹിക്കുന്നു. ഡോൺ വിൻസന്റ് ആണ് സംഗീതം പകരുന്നത്. ക്രിയേറ്റിവ് ഡയറക്‌ടർ: സുധീഷ് ഗോപിനാഥ്‌, ആർട് ഡയറക്‌ടർ: സെബാസ്‌റ്റ്യയൻ, മിഥുൻ ചാലിശ്ശേരി, കോസ്റ്യൂം ഡിസൈനർ: ലിജി പ്രേമൻ, മേക്കപ്പ്: ലിബിൻ മോഹനൻ, സംഘട്ടനം: മാഫിയ ശശി എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Most Read: ചുട്ടുപൊള്ളുന്ന ചൂട്; ചെരുപ്പ് വാങ്ങാൻ പണമില്ല- കുട്ടികളുടെ കാൽ പ്ളാസ്‌റ്റിക് കവറിൽ പൊതിഞ്ഞ് ഒരമ്മ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE