Tag: 2021 Assembly Election BJP
കൊടകര കുഴൽപ്പണ കേസ്; തെളിവുകൾ പുറത്ത് വരുമ്പോൾ കാര്യങ്ങൾ മനസിലാകും; സിപിഎം
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപിയുടെ നിലപാടിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. നിയമ നടപടി ആർക്കും സ്വീകരിക്കാം, വസ്‌തുതകൾ മുന്നിലുണ്ടെന്ന് വിജയരാഘവൻ പറഞ്ഞു.
അന്വേഷണം നടന്ന് തെളിവുകൾ പുറത്ത്...
കൊടകരയിൽ മോഷണം പോയ കുഴൽപ്പണവുമായി പാർട്ടിക്ക് ബന്ധമില്ല; ബിജെപി
തൃശൂർ: കൊടകരയിൽ മോഷണം പോയ കുഴൽപ്പണവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെകെ അനീഷ് കുമാർ. ഒരു ദേശീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന കുഴൽപ്പണം മോഷ്‌ടിച്ചു എന്ന വാർത്തക്ക്...
നിയമസഭാ സീറ്റുകളുടെ എണ്ണത്തിൽ എൻഡിഎ രണ്ടക്കം കടക്കും; ആത്‌മവിശ്വാസം പ്രകടിപ്പിച്ച് കെ സുരേന്ദ്രൻ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ രണ്ടക്കം കടക്കുമെന്ന് ആത്‌മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തലശ്ശേരി, ഗുരുവായൂർ എന്നിവിടങ്ങളിൽ എൻഡിഎ സ്‌ഥാനാർഥികളുടെ പത്രിക തള്ളിയത് വലിയ വീഴ്‌ചയായി കണക്കാക്കിയിട്ടില്ലെന്നും സുരേന്ദ്രൻ...
പ്രമുഖ മാദ്ധ്യമങ്ങളുടെ ‘വ്യാജവാർത്തയെ’ ചോദ്യം ചെയ്‌ത് വിടി ബൽറാം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുംതുറയിൽ ബിജെപി ഭരണം പിടിച്ചതുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തെ ചോദ്യം ചെയ്‌ത് വിടി ബൽറാം എംഎൽഎ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബൽറാം കേരളത്തിലെ പ്രമുഖ...
നാല് സംസ്‌ഥാനങ്ങളിൽ ബിജെപി അധികാരത്തിൽ എത്തും; കേരളത്തിൽ നിർണായക ശക്‌തിയാകും; നഡ്ഡ
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്‌ഥാനങ്ങളിൽ നാലിടത്തും ഭരണം പിടിക്കാനാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. കേരളത്തില്‍ ബിജെപി നിര്‍ണായക ശക്‌തിയാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
"പശ്‌ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ ബിജെപി...
വികസനവും വ്യവസായവും രാഷ്‌ട്രീയം, വോട്ട് പിടിക്കാനായി മറ്റൊരു കാര്യവും പറഞ്ഞിട്ടില്ല; ഇ ശ്രീധരൻ
പാലക്കാട്: ജയിച്ചാലും തോറ്റാലും പാലക്കാട് മണ്ഡലത്തിൽ തന്നെ ഉണ്ടാകുമെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്നും പാലക്കാട്ടെ ബിജെപി സ്‌ഥാനാർഥി ഇ ശ്രീധരൻ. മാലിന്യം, കുടിവെള്ളം എന്നിവക്ക് കൂടുതൽ ശ്രദ്ധ നൽകും. ഈ പ്രശ്‌നങ്ങൾ...
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം സ്വന്തമാക്കും; എംടി രമേശ്
തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി വലിയ മുന്നേറ്റം സ്വന്തമാക്കുമെന്ന് വ്യക്‌തമാക്കി എംടി രമേശ്. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് പുറമേ കേരളത്തിൽ മൂന്നാമതൊരു രാഷ്‌ട്രീയകക്ഷി കൂടിയുണ്ടെന്ന് കേരളം ഈ തിരഞ്ഞെടുപ്പോടെ മനസിലാക്കുമെന്നും...
കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്ത്; രണ്ടിടത്തും വിജയം ഉറപ്പെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്താണ് ഇന്ന് നടക്കുകയെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ട്. സംസ്‌ഥാനത്ത് എൻഡിഎ വൻ മുന്നേറ്റമുണ്ടാക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട്...