Fri, May 3, 2024
30.8 C
Dubai
Home Tags Afghanistan

Tag: Afghanistan

പോരാട്ടത്തിന് നിരത്തിലിറങ്ങി ജനങ്ങൾ; 300ഓളം പേരെ വധിച്ചതായി റിപ്പോർട്

കാബൂൾ: അഫ്‌ഗാനിലെ താലിബാന് കീഴടങ്ങാത്ത വടക്കൻ മേഖലയിൽ നിലവിൽ സംഘർഷം രൂക്ഷമാകുന്നു. താലിബാനെതിരെ നിരവധി ആളുകളാണ് ഇവിടെ നിരത്തിലിറങ്ങി പ്രക്ഷോഭം നടത്തുന്നത്. അഫ്‌ഗാൻ മുൻ വൈസ് പ്രസിഡണ്ട് അമറുള്ള സാലിഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ്...

അഫ്‌ഗാനിസ്‌ഥാൻ മതമൗലിക വാദികൾക്കുള്ള പാഠം; മുഖ്യമന്ത്രി

തിരുവനന്തപുരം: അഫ്‌ഗാനിസ്‌ഥാൻ മതമൗലിക വാദികൾക്കുള്ള പാഠമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിന്റെ 167ആം ജൻമ വാർഷിക ദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടി ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയുടെ പേരിൽ തീ...

അഫ്ഗാൻ സ്വദേശികൾക്ക് ഇന്ത്യൻ വിസ; ഭേഭഗതി ഇല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡെൽഹി: അഫ്ഗാൻ സ്വദേശികൾക്ക് വിസ നൽകാനുള്ള തീരുമാനത്തിൽ ഭേഭഗതി വരുത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം. അഫ്ഗാൻ സ്വദേശികൾ രാജ്യം വിടുന്നത് കഴിഞ്ഞ ദിവസം താലിബാൻ തടഞ്ഞിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് വിഷയത്തിൽ ഒരു പുനരാലോചനയും വേണ്ടെന്ന...

രക്ഷാദൗത്യം തുടരുന്നു; അഫ്‌ഗാനിൽ നിന്നും കൂടുതൽ ഇന്ത്യക്കാർ ഇന്നെത്തും

ന്യൂഡെൽഹി: താലിബാൻ അധികാരം കയ്യേറിയ അഫ്‌ഗാനിസ്‌ഥാനിൽ നിന്നും ഇന്ന് കൂടുതൽ ഇന്ത്യക്കാരെ ഡെൽഹിയിൽ എത്തിക്കും. തലസ്‌ഥാന നഗരമായ കാബൂളിൽ നിന്നും രക്ഷാസൈന്യം ഖത്തറിൽ എത്തിച്ച 146 പേരെയാണ് ഇന്ന് ഡെൽഹിയിൽ എത്തിക്കുന്നത്. ഇന്നലെ...

ഭീകരൻ ‘ഖാലി അഖ്വാനി’ കാബൂളിൽ സർവസ്വതന്ത്രൻ; യുഎസ് 50ലക്ഷം ഡോളർ വിലയിട്ട താലിബാനി!

കാബൂൾ: ഭീകരസംഘടന അൽ ഖാഇദ‎യുടെ സ്‌ഥാപക നേതാക്കളിൽ ഒരാളായിരുന്ന ഉസാമ ബിൻലാദനുമായി അടുത്തബന്ധം പുലർത്തിയിരുന്നു എന്ന് അമേരിക്കൻ ഭരണകൂടം പറയുന്ന 'ഖാലി അഖ്വാനി'എന്ന താലിബാൻ നേതാവ് കാബൂളിൽ സർവസ്വതന്ത്രനായി വിഹരിക്കുന്നു. 2011മുതൽ അടിയന്തരമായി പിടികൂടേണ്ട...

അഫ്‌ഗാനിൽ താലിബാൻ പ്രതികാര നടപടികൾ ആരംഭിച്ചു; യുഎൻ ഇന്റലിജൻസ് റിപ്പോർട്

കാബൂൾ: അഫ്‌ഗാനിസ്‌ഥാനില്‍ താലിബാന്റെ പ്രതികാര നടപടികള്‍ തുടങ്ങിയതായി ഐക്യരാഷ്‌ട്ര സഭയുടെ ഇന്റലിജൻസ് റിപ്പോര്‍ട്. അമേരിക്കന്‍ സൈന്യത്തെയും നാറ്റോ സൈന്യത്തെയും സഹായിച്ചവരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്താനാണ് പദ്ധതി. ആയുധധാരികളായ താലിബാന്‍ അംഗങ്ങള്‍ അഫ്‌ഗാന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആളുകളുടെ...

20,000 അഫ്‌ഗാൻ പൗരൻമാർക്ക് അഭയം നൽകാൻ ഒരുങ്ങി ബ്രിട്ടൻ

ലണ്ടൻ: താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് പലായനം ചെയ്യുന്നവർക്കായി ബ്രിട്ടൻ പുതിയ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു. 20,000ത്തോളം അഫ്‌ഗാൻ പൗരൻമാരെ വിവിധ കാലഘട്ടങ്ങളിലായി അഭയാർഥികളായി സ്വീകരിക്കാനാണ് ബ്രിട്ടൻ ലക്ഷ്യമിടുന്നത്. ആദ്യ വർഷം...

അഫ്‌ഗാനിൽ സർക്കാർ ജീവനക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ

കാബൂൾ: അഫ്​ഗാനിലെ മുഴുവൻ സ‍ർക്കാർ ജീവനക്കാർക്കും പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ‍. പൊതുമാപ്പ് നൽകിയെന്നും മുഴുവൻ സ‍ർക്കാർ ജീവനക്കാരും ഓഫിസുകളിൽ ജോലിക്കെത്തണമെന്നും താലിബാൻ ഭരണകൂടം ആവശ്യപ്പെട്ടു. അഫ്​ഗാനിൽ ഭരണം പിടിച്ചെടുത്ത് രണ്ട് ദിവസം പിന്നിടുമ്പോഴാണ്...
- Advertisement -