സാങ്കേതിക തകരാർ; ഇടപാടുകൾ നടത്താനാകാതെ എസ്ബിഐ ഉപഭോക്‌താക്കൾ പ്രതിസന്ധിയിൽ

By News Desk, Malabar News
technical-issue-sbi-customers-worried-about-not-being-able-to-transact
Representational Image
Ajwa Travels

തൃശൂർ: ആഴ്‌ചകളായി തുടരുന്ന സാങ്കേതിക തകരാറിനെ തുടർന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) എടിഎം പോയിന്റ് ഓഫ് സെയിൽ ഒഴികെയുള്ള എല്ലാ ഇടപാടുകളും കഴിഞ്ഞ ദിവസം മുടങ്ങി. ഇതോടെ ഉപഭോക്‌താക്കൾ പ്രതിസന്ധിയിലായിരുന്നു.

ട്വിറ്ററിലൂടെയാണ് ഇക്കാര്യം എസ്ബിഐ അറിയിച്ചത്. ഇത്തരം വിവരങ്ങൾ ഉപഭോക്‌താക്കളെ എസ്എംഎസ് വഴിയാണ് അറിയിക്കേണ്ടതെന്ന് പറഞ്ഞ് വിമർശനങ്ങൾ ഉയർന്നിരുന്നു.

സാങ്കേതിക തകരാർ എന്താണെന്ന് കൃത്യമായി കണ്ടെത്താൻ സാധിക്കാത്തതിനാൽ ആഴ്‌ചകളായി എസ്ബിഐ വലയുകയാണ്. ബാങ്ക് ശാഖകളിലെ ജീവനക്കാർക്ക് കംപ്യൂട്ടറിൽ ലോഗ് ഇൻ ചെയ്യാൻ സാധിക്കുന്നത് പോലും മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷമാണ്. പരിഹാരം കണ്ടെത്തുന്നതിനായി എസ്ബിഐയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്‌ടർ തലത്തിൽ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. എസ്ബിഐ യുടെ സർവർ സ്‌ഥിതി ചെയ്യുന്ന മുംബൈയിൽ തിങ്കളാഴ്‌ച വൈദ്യുതി നിലച്ചത് കാരണം രാജ്യത്താകെ എസ്ബിഐയുടെ സേവനം ഏറെ നേരം തടസപ്പെട്ടിരുന്നു. പിന്നീട്, ഏറെ ദിവസത്തെ പരിശ്രമത്തിന് ശേഷം ബാങ്കിങ് സിസ്‌റ്റം പുനഃസ്‌ഥാപിച്ചു എന്ന് എസ്ബിഐ അധികൃതർ അറിയിച്ചെങ്കിലും പലയിടങ്ങളിലും പ്രശ്‌നങ്ങൾ പൂർണമായി പരിഹരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE