പി.എസ്.സി റാങ്ക് ലിസ്റ്റ് നോക്കുകുത്തി; പാര്‍ട്ടി അനുഭാവികള്‍ക്ക് താല്‍ക്കാലിക നിയമനം

By News Desk, Malabar News
MalabarNews_ksfe
Representation Image
Ajwa Travels

പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും കെ.എസ്.എഫ്.ഇ- ല്‍ താല്‍ക്കാലിക നിയമനം നടത്തി സംസ്ഥാന സര്‍ക്കാര്‍. അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ വിമുക്ത ഭടന്മാര്‍ക്കൊപ്പമാണ് പാര്‍ട്ടി അനുഭാവികളെയും നിയമിച്ചിട്ടുള്ളത്.

മലപ്പുറം, കോഴിക്കോട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളിലാണ് ദിവസ വേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ചത്. കമ്പനി/ കോര്‍പ്പറേഷന്‍/ ബോര്‍ഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ നിന്നും 662 പേര്‍ക്കാണ് കെ.എസ്.എഫ്.ഇ നിയമന ഉത്തരവ് നല്‍കിയിരുന്നത്.

ഈ തസ്തികയില്‍ 225 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരങ്ങള്‍. താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കിയാല്‍ റാങ്ക് ലിസ്റ്റിലുള്ള നൂറോളം പേര്‍ക്ക് നിയമനം ലഭിക്കും. എന്നാല്‍, കെ.എസ്.എഫ്.ഇ അധികൃതര്‍ ഇതിനു തയ്യാറാകുന്നില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

Also Read: കെടി ജലീൽ എൻഐഎക്കു മുമ്പിൽ; എത്തിയത് സ്വകാര്യ വാഹനത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE