18ആംമത് ജി20 ഉച്ചകോടിക്ക് ഇന്ന് മുതൽ ഡെൽഹിയിൽ തുടക്കം

യുക്രൈൻ യുദ്ധം, കാലാവസ്‌ഥാ വ്യതിയാനം, സാമ്പത്തിക വികസനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഉച്ചകോടിക്ക് അവസാനം സംയുക്‌ത പ്രഖ്യാപനത്തിന് സാധിക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.

By Trainee Reporter, Malabar News
G20 summit
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18ആം മത് ജി20 ഉച്ചകോടിക്ക് (G20 summit india) ഇന്ന് മുതൽ ഡെൽഹിയിൽ തുടക്കം. ഡെൽഹി പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി നടക്കുന്നത്. ജി20 ഉച്ചകോടിക്കായി വിവിധ രാഷ്‌ട്ര തലവൻമാരും നയതന്ത്ര പ്രതിനിധികളും ഡെൽഹിയിലെത്തിയിട്ടുണ്ട്. 19 രാജ്യങ്ങളിലെ പ്രതിനിധികളും യൂറോപ്യൻ യൂണിയൻ പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളും ഡെൽഹിയിലെ ഉച്ചകോടിയിൽ പങ്കെടുക്കും.

യുക്രൈൻ യുദ്ധം, കാലാവസ്‌ഥാ വ്യതിയാനം, സാമ്പത്തിക വികസനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഉച്ചകോടിക്ക് അവസാനം സംയുക്‌ത പ്രഖ്യാപനത്തിന് സാധിക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ചൈന, റഷ്യ രാജ്യതലവൻമാരുടെ അഭാവത്തിലാണ് ഇന്ത്യയിൽ ജി20 ഉച്ചകോടി ചേരുന്നത്. ചെനീസ്, റഷ്യൻ പ്രസിഡണ്ടുമാർക്ക് പകരം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമാണ് ജി20 യോഗത്തിൽ പങ്കെടുക്കുന്നത്. ജി20 യോഗത്തിനിടെ വിവിധ രാജ്യതലവൻമാർ തമ്മിൽ നയതന്ത്രതല ചർച്ചയും നടക്കും.

വൈകിട്ട് രാഷ്‌ട്ര രാജ്യതലവൻമാർക്കായി രാഷ്ട്രപതി അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. ഡൽഹിയിലെത്തിയ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. പ്രഖ്യാപനത്തിൽ റഷ്യ-യുക്രൈൻ സംഘർഷം പരാമർശിക്കണമെന്ന് ബൈഡൻ ആവശ്യപ്പെട്ടു. എല്ലാവർക്കും സ്വീകാര്യമായ പരാമർശത്തിന് ശ്രമിക്കുന്നുവെന്ന നിലപാടാണ് ഇന്ത്യ ബൈഡനെ അറിയിച്ചത്.

എന്താണ് ജി20 ഉച്ചകോടി

വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ ലോക കൂട്ടായ്‌മയാണ്‌ 1999 സെപ്റ്റംബർ 26ന് നിലവിൽവന്ന ജി-20. ഇരുപത് രാജ്യങ്ങളെ സൂചിപ്പിക്കുന്ന സംഖ്യയാണ് 20 എന്നത്. നിലവിൽ പത്തൊൻപത് രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേർന്നതാണ് സംഘടന. ലോകത്തിന്റെ ഭാവി നിർണയിക്കുന്നതിൽ മുഖ്യ ശക്‌തിയാവുന്ന ജി-20യിൽ ലോകജനസംഖ്യയുടെ 65 ശതമാനം ഉൾപ്പെടും.

ലോക ജിഡിപി യുടെ 85 ശതമാനവും കച്ചവടത്തിന്റെ 75 ശതമാനവും കൈയാളുന്നത് ഈ ഗ്രൂപ്പിലെ രാജ്യങ്ങളാണ്. അതുകൊണ്ടാണ് ജി-20യുടെ തീരുമാനങ്ങൾ ലോകം ഉറ്റുനോക്കുന്നത്. 1999ലെ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് രുപീകരിച്ച ജി-20യുടെ പ്രാഥമികലക്ഷ്യം ലോക സാമ്പത്തികമേഖലയെ തകിടം മറിയാതെ തുഴഞ്ഞുകൊണ്ടുപോവുക എന്നതാണ്. 1999ൽ ആദ്യ ഉച്ചകോടി നടന്നെങ്കിലും പിന്നീട് ഒൻപതുവർഷം കൂട്ടായ്‌മ സജീവമല്ലായിരുന്നു.

ലോകം മറ്റൊരു സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ച 2008ലാണ് പിന്നീട് ജി20 സജീവമാകുന്നത്. തുടർന്ന് ജി20 അനിഷേധ്യ ലോകസംഘടനയായി പരിണമിച്ചു. സാമ്പത്തിക മേഖലക്കപ്പുറം ലോകസുരക്ഷ, ഭക്ഷ്യസുരക്ഷ, ഊർജസുരക്ഷ, പരിസ്‌ഥിതി, പൊതുജനാരോഗ്യം, സാങ്കേതികം തുടങ്ങിയ തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്യുന്ന വേദിയായി ജി20 വളർന്നു. സ്‌ഥിരം ആസ്‌ഥാനമില്ലാത്ത ജി20 ഓരോവർഷം ഓരോ രാജ്യങ്ങളിലാണ് നടക്കുക.

Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE