‘റീക്രിയേറ്റർ’ സിനിമയ്‌ക്കുള്ളിലെ സിനിമ; ട്രെയിലർ റിലീസായി

By Siva Prasad, Special Correspondent (Film)
  • Follow author on
‘Recreator’ Malayalam Movie
Ajwa Travels

സിനിമയ്‌ക്കുള്ളിലെ സിനിമ പ്രമേയമായ ‘റീക്രിയേറ്റർ – ഫിലിം മേക്കേഴ്‌സ്‌ എൻസൈക്‌ളോപീഡിയ’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്‌തു. ഓസ്‌ട്രിയ മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രവിത ആർ പ്രസന്ന, പ്രസന്ന മണി ആചാരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

അരുൺ രാജ്‌ പൂത്തണൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഏയ്ഞ്ചൽ മോഹൻ, റിഷി കുമാർ, അനുമോൾ (അനുകുട്ടി), ദിയാ റോസ് എന്നിവരാണ് പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ യഥാർഥ സംഭവങ്ങളെയും ജീവിതാനുഭവങ്ങളെയും സിനിമക്ക് അനുയോജ്യമായ രീതിയിൽ പുനരാവിഷ്‌കരിക്കുന്നതാണ് ‘റീക്രിയേറ്റർ’.

സിനിമാമേഖലയെ തന്നെ പശ്‌ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം സുനീഷ്‌ മുക്കം ഛായാഗ്രഹണവും അർജ്ജുൻ ഹരീന്ദ്രനാഥ് ചിത്രസംയോജനവും നിർവഹിക്കുന്നു. അജിത്‌ എസ്‌ പിള്ള, ബാബു നാരായണൻ, മുത്തു വിജയൻ എന്നിവരുടെ വരികൾക്ക് ബാബു നാരായണനും, പിഎം രാജാ പോളും ചേർന്ന്‌ സംഗീതം നൽകിയിരിക്കുന്നു.

എം ജി ശ്രീകുമാർ, അൻവർ സാദത്, ഇഷാൻ ദേവ്‌, വിഷ്‌ണു നമ്പൂതിരി, അഖില ആനന്ദ്‌, വീണാ സുജിത്ത്, ശ്രേയ അന്ന ജോസഫ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. നൃത്തസംവിധാനം: അബു അലി, മൻസൂർ തണ്ടർലൈൻസ്. സംഘട്ടനം അരുൺ രാജാ. ചമയം: രതീഷ് നാരുവാമൂട്. വസ്‌ത്രാലങ്കാരം: ഉമേഷ് ആറ്റുപുറം, കലാസംവിധാനം: മൊയ്‌മീൻ റാസി, വിഎഫ്എക്‌സ്: അഭിലാഷ് റിയൽ ഫ്രെയിംസ്‌, ഡിഐ കളറിംഗ്: ജോഷി എഎസ്‌ എന്നിവരാണ് നിർവഹിക്കുന്നത്.

പശ്‌ചാത്തലസംഗീതം: ഷിനു ജി നായർ. നിശ്‌ചല ഛായാഗ്രഹണം: സതീഷ് കോറൽ. എക്‌സിക്യൂട്ടീവ് നിർമാതാക്കൾ: വിജി കൃഷ്‌ണൻ, സുനിത കുമാരി. പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്. പ്രൊഡക്ഷൻ മാനേജർ: ഷൈൻ കരുണാകരൻ. പി ശിവപ്രസാദ് വാർത്താ പ്രചരണം നിർവഹിക്കുന്ന ‘റീക്രിയേറ്റർ’ ജൂലൈ അവസാന വാരത്തോടെ ‘പ്രദർശനത്തിനെത്തും.

Most Read: മൂന്ന് ദിവസത്തിനിടെ എട്ട് ലക്ഷം പേർക്ക് കോവിഡ്; ഉത്തര കൊറിയയിൽ വ്യാപനം രൂക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE