‘ഒരു പപ്പടവട പ്രേമം’ നാലാമത്തെ ഗാനവും റിലീസ് ചെയ്‌തു

By PR Sumeran, Special Correspondent
  • Follow author on
'Oru Pappadavada Premam'

രസകരമായ പ്രണയകഥ നർമത്തിൽ ചാലിച്ച് പറയുന്ന ഒരു പപ്പടവട പ്രേമം സിനിമയിലെ നാലാമത്തെ ഗാനവും റിലീസായി. പാട്ടുകള്‍ക്കേറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഈ ഗാനം ചലച്ചിത്രതാരം ഹരീഷ് പേരടിയുടെ ഫേസ്ബുക് പേജിലൂടെയാണ് റിലീസ് ചെയ്‌തത്‌.

നിഷാന്ത് കൊടമന രചിച്ച് രാജേഷ്‌ബാബു കെ ശൂരനാട് സംഗീതം നല്‍കിയ ഗാനം ശ്രദ്ധേയ ഗായകരായ അന്‍വര്‍ സാദത്തും ശ്രീകാന്ത് കൃഷ്‌ണയുമാണ്‌ ആലപിച്ചിരിക്കുന്നത്. ആര്‍എം ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സായിര്‍ പത്താനാണ് ഒരു ഒരു പപ്പടവട പ്രേമംരചനയും സംവിധാനവും നിര്‍വഹിച്ചത്.

'Oru Pappadavada Premam'നാല് കാമുകന്‍മാരുടെ രസകരമായ പ്രണയജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത ആരാധകനായ കുഞ്ഞപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയതാരം കൊച്ചുപ്രേമനാണ്. സായിര്‍ പത്താന്‍, ആലിയ, നിഹ ഹുസൈന്‍, ബിജു കലാധര്‍, ശ്രീകാന്ത് കെ സി, കടയ്‌ക്കാമൺ മോഹന്‍ദാസ്, കനകലത, പ്രിന്‍സ് മാത്യു, സന്തോഷ് കലഞ്ഞൂര്‍ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിലുണ്ട്.

ബാനര്‍ – ആര്‍എംആര്‍ പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം – ആര്‍എംആര്‍ ജിനു വടക്കേമുറിയില്‍, രചന, സംവിധാനം – സായിര്‍ പത്താന്‍, ഗാനരചന – കൈതപ്രം ദാമോദരന്‍ നമ്പൂതിരി, നിശാന്ത് കൊടമന, വാസു അരിക്കോട്, സംഗീതം – രാജേഷ്ബാബു കെ ശൂരനാട്, പാശ്‌ചാത്തല സംഗീതം – രാജേഷ് ബാബു കെ ശൂരനാട്, ഷിംജിത്ത് ശിവന്‍ എന്നിവരാണ് നിർവഹിക്കുന്നത്.

ഒരു പപ്പടവട പ്രേമംഗായകരായി പി കെ സുനില്‍കുമാര്‍, മഞ്‌ജരി, ജാസി ഗിഫ്റ്റ്, ശ്രീകാന്ത് കൃഷ്‌ണ, അന്‍വര്‍ സാദത്ത്, അശിന്‍ കൃഷ്‌ണ എന്നിവരും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജോയ് പേരൂര്‍ക്കട, മ്യൂസിക്ക് അറേഞ്ച്മെന്റസ് ആൻഡ് അസോസിയേറ്റ് ഡയറക്ഷന്‍ – ഷിംജിത്ത് ശിവന്‍ എന്നിവരുമാണ്. പിആർ ആര്‍ സുമേരന്‍ വാർത്താ പ്രചരണം നിർവഹിക്കുന്ന സിനിമയുടെ ക്യാമറ – പ്രശാന്ത് പ്രണവമാണ് ചെയ്യുന്നത്.

'Oru Pappadavada Premam'

Most Read: സുപ്രീം കോടതി വിമര്‍ശനം; കന്‍വാര്‍ യാത്രയ്‌ക്ക് അനുമതി നിഷേധിച്ച് ഡെല്‍ഹിയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE