ദി കേരള സ്‌റ്റോറി: രാജ്യവിരുദ്ധ ശക്‌തികളുടെ പങ്ക് അന്വേഷിക്കണം; എസ്‌വൈഎസ്‌

'32000 മലയാളി യുവതികളെ ഇസ്‌ലാമിലേക്ക് മതം മാറ്റി ഐഎസ്‌എസ് കേന്ദ്രത്തിലേക്ക് കടത്തി എന്നാണ് സിനിമ ആരോപിക്കുന്നത്. ഇത്രയേറെ ആളുകളെ കടത്തിക്കൊണ്ട് പോയിട്ടും ഒന്നും ചെയ്യാൻ പറ്റാതിരുന്ന ഭരണകൂടവും അന്വേഷണ ഏജൻസികളുമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് രാജ്യാന്തര തലത്തിൽ പ്രചരിപ്പിക്കാനുള്ള ഈ ശ്രമത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്‌തികളുണ്ടായേക്കും. അതന്വേഷിക്കണം, -എസ്‌വൈഎസ്‌ ആവശ്യപ്പെട്ടു.

By Central Desk, Malabar News
The Kerala Story _ Role of anti-state forces to be probed _ SYS
കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ (പ്രതീകാത്‌മ ചിത്രം)
Ajwa Travels

കോഴിക്കോട്: മതവിശ്വാസികളെ വെറുപ്പും വിദ്വേഷവും കുത്തിക്കയറ്റി, തമ്മിലകറ്റി നേട്ടം കൊയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി സുദീപ്‌തോ സെൻ എന്ന സംവിധായകനിലൂടെ ഉൽപാദിപ്പിച്ച് ഹിന്ദിയിൽ പുറത്തിറക്കുന്ന ‘ദി കേരള സ്‌റ്റോറി’ ക്ക് പിന്നിൽ രാജ്യവിരുദ്ധ ശക്‌തികളുണ്ടോ എന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുന്നി യുവജന സംഘടന.

കേരളത്തിനെതിരെ വെറുപ്പും വിദ്വേഷവും നിറച്ച് ചിത്രത്തിന്റെ പ്രചരണാർഥം പുറത്തിറക്കിയിരിക്കുന്ന മൂന്നുമിനിറ്റോളം വരുന്ന ട്രെയിലർ സിനിമയുടെ സ്വഭാവം വ്യക്‌തമാക്കുന്നുണ്ട്. ഇതിനെതിരെയാണ് സുന്നി യുവജന സംഘടനയായ എസ്‌വൈഎസ്‌ രംഗത്ത് എത്തിയിരിക്കുന്നത്.

ഇസ്‌ലാം ഭീതി വളർത്തി ജനങ്ങളെ സാമുദായികമായി പിളർത്താനും കേരളത്തെ അപകീർത്തിപ്പെടുത്താനും പടച്ചുണ്ടാക്കിയതാണ് കേരള സ്‌റ്റോറിയെന്നും ഈ സിനിമക്ക് രാജ്യത്തെ തിയേറ്ററുകളിൽ പ്രദർശനാനുമതി നൽകരുതെന്നും എസ്‌വൈഎസ്‌ സംസ്‌ഥാന കമ്മിറ്റി കേന്ദ്ര-കേരള സർക്കാറുകളൊട് ആവശ്യപ്പെട്ടു.

സുപ്രീം കോടതിയും കേന്ദ്ര അന്വേഷണ ഏജൻസികളും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ഉണ്ടെന്ന് സ്‌ഥാപിക്കാൻ മാത്രമല്ല അതിനു സംഘടിതമായ ശ്രമങ്ങളുണ്ട് എന്ന് വരുത്തിതീർക്കാൻ കൂടിയാണ് സിനിമ ഉദ്യമിക്കുന്നത്. എങ്കിൽ എന്തുകൊണ്ട് ആ സംഘടിത ശ്രമം കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് സാധിച്ചില്ല? എസ്‌വൈഎസ്‌ പ്രതിഷേധ പത്രകുറിപ്പിൽ ചോദിച്ചു.

സർക്കാരും അന്വേഷണ ഏജൻസികളും ഒന്നിനും കൊള്ളാത്തവരാണ് എന്ന പ്രചാരണം രാജ്യവിരുദ്ധ ശക്‌തികൾക്കാണ് ഊർജം പകരുക. അത്തരം ഇന്ത്യാവിരുദ്ധ മനോഭാവം പുലർത്തുന്ന വിധ്വoസക ശക്‌തികളുടെ ഫണ്ട് ഉപയോഗിച്ചാണോ ഈ സിനിമ നിർമിച്ചതെന്ന് കേന്ദ്രം അന്വേഷിക്കണം. -എസ്‌വൈഎസ്‌ ആവശ്യപ്പെട്ടു.

ഈ സിനിമ രാജ്യത്തെ ഹൈന്ദവ, ക്രൈസ്‌തവ കുടുംബങ്ങളിലെ പെൺകുട്ടികളെ സംശയമുനയിൽ നിർത്തുകയാണ്. അവർ പ്രണയ ചാപല്യങ്ങളിൽ പെട്ട് തീവ്രവാദികൾക്കൊപ്പം ചേരാൻ സന്നദ്ധമായി നിൽക്കുകയാണ് എന്ന് ധ്വനിപ്പിക്കുന്നത് അവരുടെ ബൗദ്ധിക നിലവാരത്തെയും വിദ്യാഭ്യാസ മികവിനെയും അപഹസിക്കുന്ന നടപടി കൂടിയാണ് -എസ്‌വൈഎസ്‌ വിശദീകരിച്ചു.

രണ്ടു പ്രധാന മതസമുദായങ്ങളിലെ കുടുംബങ്ങളെ ഇങ്ങനെ ആക്ഷേപിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ സർക്കാർ വകവെച്ചു നൽകരുത്. രാജ്യത്തെ ഒരു സ്ക്രീനും ഇത് പ്രദർശിപ്പിക്കാതിരിക്കാനും ഓൺലൈൻ മാധ്യമങ്ങളിലടക്കം ഇത് പ്രചരിപ്പിക്കാതിരിക്കാനുമുള്ള നടപടികൾ കേന്ദ്രം കൈക്കൊള്ളണം. കേരളത്തെയാണ് മുഖ്യമായി ലക്ഷ്യമിടുന്നത് എന്നതിനാൽ സംസ്‌ഥാന സർക്കാർ പ്രത്യേകമായി ഈ വിഷയത്തിൽ ഇടപെടണമെന്നും എസ്‌വൈഎസ്‌ ആവശ്യപ്പെട്ടു.

Most Read: സ്വവർഗ വിവാഹം; സാമൂഹ്യ സുരക്ഷ എങ്ങനെ ഉറപ്പാക്കാം? കേന്ദ്രത്തോട് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE