ആർഎസ്എസിന്റെ വാലാകാൻ എൻഎസ്എസ് ശ്രമിക്കരുത്; എ വിജയരാഘവൻ

By Desk Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: ആർഎസ്എസിന്റെ തീവ്ര ഹിന്ദുത്വ പദ്ധതിയുമായും സാമ്പത്തിക ഉദാരവൽക്കരണവുമായും സഹകരിക്കുന്ന പ്രതിലോമ രാഷ്‌ട്രീയത്തിന്റെ വാലാകാൻ എൻഎസ്എസ് ശ്രമിക്കരുത് എന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ദേശാഭിമാനിയിൽ എഴുതിയ ‘സമുദായ സംഘടനകളും ജനവിധിയും’ എന്ന ലേഖനത്തിൽ ആയിരുന്നു വിജയരാഘവന്റെ വിമർശനം.

“ആർഎസ്എസിന്റെ അജണ്ട പ്രകാരം തീവ്രവർഗീയ നിലപാടുകളുമായി കേന്ദ്രത്തിലെ ബിജെപി സർക്കാർ മുമ്പോട്ടു പോകുകയാണ്. വർഗീയ ധ്രുവീകരണമുണ്ടാക്കി ജനങ്ങളുടെ ഐക്യം തകർക്കുന്ന ഈ നയവും കോർപറേറ്റ് അനുകൂല സാമ്പത്തിക നയവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികൾ”.

“വർഗീയധ്രുവീകരണവും സാമ്പത്തിക പരിഷ്‌കാരവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുമെന്ന് എൻഎസ്എസിനെ പോലുള്ള സമുദായ സംഘടനകൾ നോക്കുന്നില്ല. ആർഎസ്എസിന്റെ തീവ്ര ഹിന്ദുത്വ പദ്ധതിയുമായും സാമ്പത്തിക ഉദാരവൽക്കരണവുമായും സഹകരിക്കുന്ന പ്രതിലോമ രാഷ്‌ട്രീയത്തിന്റെ വാലാകാൻ സമുദായ സംഘടനകൾ ശ്രമിക്കുന്നത്, അവർ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും താൽപര്യത്തിന് എതിരായിരിക്കുമെന്ന് സുകുമാരൻ നായരെപ്പോലുള്ള നേതാക്കൾ മനസിലാക്കണം,”- എ വിജയരാഘവൻ പറയുന്നു.

നായർ സമുദായത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന എൻഎസ്എസിന്റെ ജനറൽ സെക്രട്ടറി സുകുമാരൻ നായർ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ എടുത്ത നിലപാടുകളും വോട്ടെടുപ്പു ദിവസം രാവിലെ നടത്തിയ പ്രതികരണവും വലിയ ചർച്ചയ്‌ക്ക് ഇടയാക്കിയിരുന്നു. സമുദായ സംഘടനകളോട് ഇടതുപക്ഷം പ്രത്യേകിച്ച് സിപിഎം സ്വീകരിക്കുന്ന നിലപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങളും സ്വാഭാവികമായി ഇതിനിടയിൽ ഉയർന്നുവന്നു.

സമുദായ സംഘടനകളോട് ശത്രുതാപരമായ നിലപാട് ഒരുകാലത്തും സിപിഎം സ്വീകരിച്ചിട്ടില്ലെന്ന് ആ ഘട്ടത്തിൽ തന്നെ വ്യക്‌തമാക്കിയതാണ്. അവരോട് ഏറ്റുമുട്ടുക എന്നത് സിപിഎമ്മിന്റെ നയമല്ല. ഏതായാലും, നിയമസഭാ തിരഞ്ഞെടുപ്പു ഘട്ടത്തിൽ എൻഎസ്എസ് നേതൃത്വം സ്വീകരിച്ച തെറ്റായ നിലപാടുകൾ തിരുത്തിക്കുന്ന സമീപനമായിക്കും ആ സമുദായത്തിൽ നിന്നുണ്ടാകുക എന്നത് ഉറപ്പാണെന്നും വിജയരാഘവൻ പറഞ്ഞു.

Also Read:   രണ്ട് ദിവസം കൂട്ടപരിശോധന; കൂടുതൽ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ മുടങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE