കോഴിക്കോട്: കോണ്‍ഗ്രസിന്റേത് കൊലപാതകത്തിന് പ്രോല്‍സാഹനം നല്‍കുന്ന രീതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റം ചെയ്‌തവരെ തള്ളിപ്പറയുന്ന സൂചന പോലും കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രന്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ശക്‌തമായി അപലപിച്ചാണ് സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത്.
ധീരജിന്റെ കൊലപാതകത്തില്‍ മരണം ഇരന്ന് വാങ്ങിയവനെന്ന് പറയാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നുവെന്നും ഇത്തരം കാര്യങ്ങളില്‍ ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. സമാധാന അന്തരീക്ഷം തകര്‍ക്കുന്നതില്‍ കോണ്‍ഗ്രസും ഭാഗമായി എന്നതാണ് ധീരജിന്റെ മരണത്തിലൂടെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷത്തിലുടെയും കലാപത്തിലൂടെയും എന്തെങ്കിലും നേടാമെന്ന് കരുതണ്ടയെന്നും മുഖ്യമന്ത്രി പറഞ്ഞു. ധീരജിന്റെ കൊലപാതകത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്‌തമായ നടപടിയുണ്ടാകുമെന്നും നാട് അതിന്റെ കൂടെ നില്‍ക്കണമെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.
Read Also: സർക്കാർ ജീവനക്കാർക്ക് ബുധനാഴ്‌ചകളിൽ ഖാദി നിർബന്ധമാക്കി