80 വർഷത്തെ ദാമ്പത്യം; ​ഗിന്നസ് റെക്കോഡ് സ്വന്തമാക്കി ഇക്വഡോർ ദമ്പതികൾ

By Desk Reporter, Malabar News
Ecuadorian pair _2020 Sep 01
Ajwa Travels

ക്വിറ്റോ: ജൂലിയോ സീസർ മോറ ടാപിയയും വാൾഡ്രാമിന മക്ലോവിയ ക്വിന്റേറോസും ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് 80 വർഷങ്ങളായി. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ദമ്പതികളായി അവർ ​ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം നേടിയിരിക്കുന്നു. ജൂലിയോ സീസറിന് 110 ഉം വാൾഡ്രാമിന മക്ലോവിയക്ക് 104 ഉം ആണ് പ്രായം.

ഇക്വഡോറിൽ ജനിച്ച വാൾഡ്രാമിന സ്കൂൾ അവധിക്കാലത്ത് സഹോദരിയെ കാണാൻ പോയപ്പോഴാണ് ജൂലിയോ സീസറിനെ കണ്ടുമുട്ടിയത്. ജൂലിയോ സീസർ സഹോദരിയുടെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. വളരെ പെട്ടന്നു തന്നെ ഇരുവരും സുഹൃത്തുക്കളായി.

വാൾഡ്രാമിനയുടെ സൗന്ദര്യവും സംസാര രീതിയും വിശാലമായ ഹൃദയവുമായിരുന്നു ജൂലിയോ സീസറിനെ അവളിലേക്ക് ആകർഷിച്ചത്. അതേസമയം, ജൂലിയോ സീസറിലെ കവിയെയാണ് വാൾഡ്രാമിന ശ്രദ്ധിച്ചത്. സൗഹൃദത്തിലായി ഏഴുവർഷത്തിനു ശേഷം 1941 ഫെബ്രുവരി 7 ന് ക്വിറ്റോയിലെ ഏറ്റവും പഴയ പള്ളിയിൽ വച്ച് ഇരുവരും വിവാഹിതരായി. അഞ്ചു മക്കളും 11 പേരക്കുട്ടികളും 21 കൊച്ചുമക്കളും അവരുടെ ഒൻപത് മക്കളുമായി സന്തോഷത്തോടെയാണ് കഴിയുന്നതെന്ന് ദമ്പതികൾ പറയുന്നു.

ഇത്രയും കാലം നീണ്ടു നിൽക്കുന്ന ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം എന്താണെന്ന ചോദ്യത്തിന് അവരുടെ മറുപടി ഇങ്ങനെ: “സ്നേഹം, പക്വത, പരസ്പര ബഹുമാനം എന്നിവയാണ് ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ അടിത്തറയും വിജയ രഹസ്യവും. ജീവിതത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക”.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE