‘ത്രയം’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി; സണ്ണിവെയ്‌ൻ, ധ്യാൻ, അജു വർഗീസ് ത്രില്ലർ!

By Siva Prasad, Special Correspondent (Film)
  • Follow author on
'Thrayam' - A Sunny Wayne, Dhyan, Aju Varghese Movie
Ajwa Travels

നിയോ നോയർ ത്രില്ലർ ചിത്രമായ ‘ത്രയം’ അതിന്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറക്കി. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമിച്ച് സഞ്‌ജിത്ത്‌ ചന്ദ്രസേനൻ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ത്രയം’.

സണ്ണിവെയ്‌ൻ, ധ്യാൻ, അജു വർഗീസ് എന്നിവരുൾപ്പെടെ അഭിനേതാക്കളുടെ വലിയ നിരയഭിനയിക്കുന്ന ചിത്രത്തിലെ ഇപ്പോൾ റിലീസ് ചെയ്‌തിരിക്കുന്ന ‘ആമ്പലേ നീലാംബലേ’ എന്ന് തുടങ്ങുന്ന ഗാനം സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അരുൺ മുരളീധരൻ ആണ്.

കെഎസ് ഹരിശങ്കർ ആലപിച്ച ഈ മനോഹര റൊമാന്റിക് ഗാനത്തിന് മനു മഞ്‌ജിത്‌ ആണ് വരികൾ രചിച്ചിരിക്കുന്നത്. അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിനായി അരുൺ മുരളീധരൻ ഒരുക്കി കേരളക്കരയാകെ വൻ തരംഗം തന്നെ സൃഷ്‌ടിച്ച്‌ യൂട്യൂബിൽ മൂന്നര കോടിയിലധികം ജനങ്ങൾ ഇതിനോടകം കണ്ടുകഴിഞ്ഞ ‘മുല്ലെ മുല്ലെ’ എന്ന ജനപ്രിയ ഗാനത്തിന് ശേഷം വീണ്ടും അരുൺ മുരളീധരൻ-ഹരിശങ്കർ കൂട്ടുകെട്ട് ഒന്നിക്കുന്ന മറ്റൊരു മെലഡി ഗാനം എന്ന പ്രത്യേകതയും ഈ ഗാനത്തിന് ഉണ്ട്.

യുവതാരങ്ങളുടെ വലിയനിരയാണ് ‘ത്രയം’ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സണ്ണി വെയിൻ, ധ്യാൻ ശ്രീനിവാസ്, നിരഞ്‌ജ്‌ മണിയൻപിള്ള രാജു, അജു വർഗീസ്, നിരഞ്‌ജന അനൂപ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തിരക്കേറിയ നഗരത്തിൽ ഒരു ദിവസത്തിനുള്ളിൽ ഒരു കൂട്ടം യുവാക്കളുടെ ജീവിതങ്ങളിലൂടെ ബന്ധിക്കപ്പെട്ടുകിടക്കുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം.

വർത്തമാനകാലത്തെ യുവാക്കളുടെ ഇടയിൽ നടക്കുന്ന പ്രശ്‌നങ്ങളുടെയും പ്രണയത്തിന്റെയും സംഘർഷങ്ങളുടെയും കഥകൾ ചർച്ചചെയ്യുന്ന ഈ സിനിമയിൽ ഡെയ്ന്‍ ഡെവിസ്, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്‌ണൻ, ഷാലു റഹീം, ഗോപി കൃഷ്‌ണ കെ. വര്‍മ (തിരികെ ഫെയിം), പ്രീതി, ശ്രീജിത്ത് രവി, സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്‌ക്കാൻ, ഡയാന ഹമീദ്, സരയൂ മോഹൻ, വിവേക് അനിരുദ്ധ്, ഷാമില്‍ കെഎസ് തുടങ്ങിയ താരങ്ങളും പ്രധാനപെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

‘ഗോഡ്‍സ് ഓൺ കൺട്രി’ എന്ന ചിത്രത്തിനു ശേഷം അരുൺ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രം പൂർണമായും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവഹിക്കുന്നു. എഡിറ്ററായി രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളറായി സജീവ് ചന്തിരുർ എന്നിവരാണ് പ്രവർത്തിക്കുന്നത്. ലിറിക്കൽ ഗാനം ഇവിടെ കേൾക്കാം:

കല: സൂരജ് കുറവിലങ്ങാട്, വസ്‌ത്രാലങ്കാരം: സുനിൽ ജോർജ്ജ്, ബുസി ബേബി ജോൺ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്‌ണൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: ഷിബു രവീന്ദ്രൻ, അസിസ്‌റ്റന്റ് ഡയറക്‌ടർ: വിവേക്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടിവ്: സഫി ആയൂർ, സ്‌റ്റിൽസ്: നവീൻ മുരളി, പരസ്യകല: ആന്റണി സ്‌റ്റീഫൻ, വാർത്ത പ്രചരണം: പി ശിവപ്രസാദ് എന്നിവരാണ് മറ്റു പ്രധാന അണിയറ പ്രവർത്തകർ.

Most Read: മെയ് 24നകം ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ്; വിജയ് ബാബുവിനെതിരെ അന്വേഷണ സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE