മെയ്‌ദിന ആശംസകൾ നേർന്ന് ‘തുറമുഖം’ ടീം; പുതിയ പോസ്‌റ്ററും പുറത്തുവിട്ടു

By Staff Reporter, Malabar News

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്‌ത ‘തുറമുഖം‘ എന്ന ചിത്രത്തിന്റെ പുതിയ പോസ്‌റ്റർ പുറത്തുവിട്ടു. മെയ് ദിന ആശംസകൾ നേർന്നുകൊണ്ടാണ് പോസ്‌റ്റർ പുറത്തുവിട്ടത്. ‘വായടപ്പിക്കപ്പെട്ടോരുടെ വാക്കാണ് കലാപം‘ എന്ന മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ വിഖ്യാതമായ വരികൾ കൂടി ഉൾക്കൊള്ളിച്ചു കൊണ്ടാണ് പോസ്‌റ്റർ ഒരുക്കിയിരിക്കുന്നത്.

അതേസമയം ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് ഇനിയും നീളുമെന്ന് ഏതാണ്ടുറപ്പായി കഴിഞ്ഞു. നേരത്തെ മെയ് 13ന് റിലീസ് പ്രഖ്യാപിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് നീട്ടുമെന്നാണ് റിപ്പോർട്ടുകൾ.

 

View this post on Instagram

 

A post shared by Thuramukham Movie (@thuramukham)

ചിത്രം ഒടിടിയിലൂടെ ജനങ്ങൾക്ക് മുൻപിലെത്തുമെന്ന തരത്തിൽ പ്രചാരണങ്ങൾ സജീവമാണ്, എന്നാൽ തിയേറ്ററുകളിൽ തന്നെയാവും ചിത്രം പ്രദർശനത്തിന് എത്തുകയെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

ചുണ്ടില്‍ ബീഡിയുമായി നിവിന്‍ പോളിയും, താടി നീട്ടി വളര്‍ത്തിയ ജോജു ജോര്‍ജും, രക്‌തം പുരണ്ട വസ്‌ത്രങ്ങളുമായി ആവേശത്തോടെ ഓടുന്ന അര്‍ജുന്‍ അശോകനെയും പോസ്‌റ്ററിൽ കാണാം. ഇന്ദ്രജിത്ത്, നിമിഷ സജയന്‍, പൂർണിമ, ദർശന തുടങ്ങിയവരും പോസ്‌റ്ററിൽ സാന്നിധ്യം അറിയിക്കുന്നുണ്ട്.

Read Also: പ്രീമിയർ ലീഗ്; ലെസ്‌റ്ററിന് സമനില കുരുക്ക്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE