സ്‌റ്റാന്‍ സ്വാമിയുടെ അറസ്‌റ്റ്; അപലപിച്ച് യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍

By Syndicated , Malabar News
United Nations_Malabar news
Ajwa Travels

റാഞ്ചി: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമിയുടെ അറസ്‌റ്റിനെതിരെ യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍. പൗരാവകാശ പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാച്ച്ലറ്റ് പറഞ്ഞു. വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ മാറ്റം മനുഷ്യവകാശ സംഘടനകള്‍ക്ക് എതിരെന്നും യുഎന്‍ പ്രതികരിച്ചു. എന്നാല്‍ ഇന്ത്യ സ്വതന്ത്ര ജുഡീഷ്യറിയും നിയമ സംവിധാനവുമുള്ള രാജ്യമാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി. നിയമഭേദഗതി ഇന്ത്യയുടെ പരമാധികാരത്തില്‍ വരുന്ന വിഷയമാണെന്നും പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.

ഇന്ത്യയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വലിയ സമ്മര്‍ദ്ദത്തിലൂടെ കടന്നു പോകുന്ന സാഹചര്യമാണെന്നും അവരെ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും മിഷേല്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജാര്‍ഖണ്ഡ് ജനാധികാര്‍ സഭയാണ് മിഷേല്‍ ബാച്ച്ലെറ്റിന്റെ പ്രസ്‌താവന മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയത്. ഒക്‌ടോബര്‍ എട്ടിനാണ് ദേശീയ അന്വേഷണ ഏജന്‍സി ഭീമ കൊറേഗാവ് അനുസ്‌മരണ ചടങ്ങുമായി ബന്ധപ്പെട്ട കേസില്‍ 82കാരനായ ഫാദര്‍ സ്‌റ്റാന്‍ സ്വാമിയെ അറസ്‌റ്റ് ചെയ്‌തത്.

പൗരത്വഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട് 1500 ഓളം പേരെയാണ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഹാനി ബാബു,വരവര റാവു, സുധ ഭരദ്വാജ്, സുധീര്‍ ധവാലെ, ഷോമ സെന്‍, മഹേഷ് റൗട്ട്, റോണ വില്‍സന്‍, അരുണ്‍ ഫെരാരിയ, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, ആനന്ത് തെല്‍തുംഡെ, ഗൗതം നവ്‌ലാഖ, സുരേന്ദ്ര ഗാഡ്‌ലിങ് എന്നിവരാണ് കേസില്‍ അറസ്‌റ്റിലായ മറ്റു പ്രമുഖര്‍. യു എ പി എ ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Read also: ബീഹാറില്‍ തുടര്‍ ഭരണത്തിനുള്ള സാധ്യത തള്ളി അഭിപ്രായ സര്‍വേ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE