ന്യൂ ഡെൽഹി: ഇന്ത്യയിൽ സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ആശങ്കയറിയിച്ച് ഐക്യരാഷ്‌ട്ര സഭ (യുഎൻ). ഇന്ത്യയിൽ സ്‌ത്രീകൾ നേരിടുന്ന വെല്ലുവിളിയുടെ ഓർമപ്പെടുത്തലാണ് ഹത്രസും ബൽറാംപുരുമെന്ന് യുഎൻ പറഞ്ഞു.
സംഭവിച്ച കാര്യങ്ങളിൽ ദുഃഖമുണ്ട്, കൊല്ലപ്പെട്ട പെൺകുട്ടികളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. എത്രയും പെട്ടെന്ന് വിചാരണ പൂർത്തിയാക്കി കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കണം. കുടുംബത്തിനു നീതിയും സാമൂഹിക പിന്തുണയും ഉറപ്പു വരുത്തണമെന്നും യുഎൻ ആവശ്യപ്പെട്ടു.
അതേസമയം, ഹത്രസിലെ പെൺകുട്ടിയുടെ മരണത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ ഉത്തർപ്രദേശ് സർക്കാർ തുടരുകയാണ്. പ്രതിഷേധിക്കുന്നവർക്ക് എതിരെ രാജ്യദ്രോഹ കുറ്റം ഉൾപ്പെടെ ഉള്ള ഗുരുതര വകുപ്പുകൾ ചുമത്തി പുതിയ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു. യുപി സർക്കാരിനെതിരെ ഗൂഢാലോചന നടത്തി, ജാതി കലാപം അഴിച്ചുവിടാൻ ശ്രിച്ചു എന്നെല്ലാമാണ് ഹത്രസ് പ്രതിഷേധത്തിനു നേരെ പോലീസ് ചുമത്തിയ കുറ്റങ്ങൾ.
The UN in India is profoundly saddened and concerned at the continuing cases of sexual violence against women and girls in India … We stand committed to providing continued support to the Government and civil society to address violence against women. — #UNRC Renata Dessallien
— United Nations in India (@UNinIndia) October 5, 2020