ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് ലോക്‌സഭാ എംപി ലോക്കറ്റ് ചാറ്റര്‍ജി. ബിജെപി 60 സീറ്റുകളില്‍ വിജയിക്കുമെന്ന് തനിക്ക് ആത്‌മവിശ്വാസമുണ്ടെന്ന് എംപി പറഞ്ഞു. ഉത്തരാണ്ഡില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല ലോക്കറ്റ് ചാറ്റര്‍ജിക്കാണ്.
“കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചത് ഏറെ മികവായിരുന്നു. ബിജെപി ഉത്തരാഖണ്ഡില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. ഇവിടുത്തെ ജനങ്ങളുടെ ആഗ്രഹം ബിജെപി വീണ്ടും അധികാരത്തിൽ വരണമെന്നാണ്”- ലോക്കറ്റ് ചാറ്റര്‍ജി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനാണ് എംപി സംസ്‌ഥാനത്ത് എത്തിയത്.
“ബംഗാളില്‍ സിപിഐഎമ്മും കോണ്‍ഗ്രസും ഏതാണ്ട് ഇല്ലാതായി. ഉത്തരാഖണ്ഡില്‍ കഴിഞ്ഞ കുറച്ചുനാളുകളിൽ കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് എത്തി. ഇനിയും കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയിലേക്ക് വരുമെന്നാണ് വിശ്വാസം”- എംപി കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡില്‍ 2022ലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം സംസ്‌ഥാനത്ത് നിലവില്‍ ഭരണവിരുദ്ധ വികാരം നേരിടുന്ന സാഹചര്യമുള്ളതിനാൽ വരുന്ന തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ ഇറക്കാനാണ് ബിജെപിയുടെ ലക്ഷ്യം.
Read also: ബംഗാളിന്റെ ഉന്നമനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യും; ബാബുല്‍ സുപ്രിയോ