കുവൈറ്റിൽ വാക്‌സിൻ വിതരണം ആരംഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ചത് പ്രധാനമന്ത്രി

By News Desk, Malabar News
Covid Vaccine Kuwait
Ajwa Travels

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണം ആരംഭിച്ചു. ആദ്യ ഡോസ് സ്വീകരിച്ച് കൊണ്ട് പ്രധാനമന്ത്രി ഷെയ്‌ഖ്‌ സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് വാക്‌സിൻ ക്യാമ്പയിൻ ഉൽഘാടനം ചെയ്‌തു.

ഉപ പ്രധാനമന്ത്രിയും ക്യാബിനറ്റ്കാര്യ മന്ത്രിയുമായ അനസ് അല്‍ സാലിഹ്, ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ്, ആരോഗ്യമന്ത്രാലയ വക്‌താവ്‌ ഡോ. അബ്‌ദുള്ള അല്‍ സനദ്, കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി പ്രസിഡണ്ട് ഹിലാല്‍ അല്‍സായര്‍ എന്നിവരും വാക്‌സിനേഷനിൽ പങ്കാളികളായി.

മരുന്ന് നിർമാണ കമ്പനികളായ ഫൈസറും ബയേൺടെകും ചേർന്ന് വികസിപ്പിച്ചെടുത്ത വാക്‌സിനാണ് കുത്തിവെച്ചത്. ഫൈസര്‍ വാക്‌സിന്‍ സുരക്ഷിതവും അന്താരാഷ്‌ട്ര ഏജന്‍സികള്‍ അംഗീകരിച്ചതുമാണെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് വ്യക്‌തമാക്കി.

ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട ലിങ്കില്‍ പ്രവേശിച്ച് വിദേശികള്‍ക്കും രജിസ്‌ട്രേഷൻ നടത്താം. വാക്‌സിനേഷൻ പൂർണമായും സൗജന്യമാണ്. പേര്, ഫോണ്‍ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, സിവില്‍ ഐഡി സീരിയല്‍ നമ്പര്‍ എന്നിവ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. വിവരങ്ങൾ ഫോൺ സന്ദേശത്തിലൂടെ ലഭിക്കും. നിശ്‌ചിത സമയത്ത് അതാത് കേന്ദ്രത്തിലെത്തി വാക്‌സിന്‍ സ്വീകരിക്കണം.

Also Read: വാക്‌സിനേഷന് മുന്നോടിയായി ഡ്രൈ റൺ നാല് സംസ്‌ഥാനങ്ങളിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE