വൈജാത്യങ്ങൾ നിറഞ്ഞ ദേശീയത തിരിച്ചുപിടിക്കണം; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

By Desk Reporter, Malabar News
Syed Sadiqali Shihab Thangal_SKSSF Munnetta Yathra
സ്വീകരണ പരിപാടിയിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു
Ajwa Travels

മലപ്പുറം: മഴവില്ലു പോലെ വൈജാത്യങ്ങൾ നിറഞ്ഞതാണ് ഇന്ത്യൻ ദേശീയതയെന്നും അവയിലൊന്ന് നഷ്‌ടമായാൽ അവയുടെ സൗന്ദര്യം ഇല്ലാതാകുമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. എസ്‌കെ എസ്‌എസ്‌എഫ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടക്കുന്ന മുന്നേറ്റ യാത്രക്ക് മലപ്പുറത്ത് നൽകിയ സ്വീകരണം ഉൽഘാടനം ചെയ്യുകയായിരുന്നു തങ്ങൾ.

ഏകമുഖമായ സംസ്‌കാരമല്ല ഇന്ത്യയെ പുഷ്‌ടിപ്പെടുത്തുന്നത്, ബഹുമുഖ സംസ്‌കൃതിയാണെന്നും സംസ്‌കാരങ്ങളെ ത്യജിക്കലല്ല, ഉൾക്കൊള്ളലാണ് ഇന്ത്യൻ പാരമ്പര്യം. പുതിയ കാലത്ത് രാജ്യത്തുള്ള സാമുദായിക പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും ഭരണകൂടങ്ങൾ യാഥാർഥ്യ ബോധ്യത്തോടെ പ്രവർത്തിക്കണമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അസ്വസ്‌ഥത പടർത്തുന്നതിൽ നിന്ന് അവർ പിൻവാങ്ങണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

പികെ കുഞ്ഞാലിക്കുട്ടി എംപി, പി ഉബൈദുല്ല എംഎൽഎ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, നൗഷാദ് മണ്ണിശ്ശേരി, പി ഇല്ല്യാസ്, ജില്ലാ പഞ്ചായത്തംഗം ടിപി ഹാരിസ്, കെഎൻ ഷാനവാസ്, കെടി ഹുസൈൻ കുട്ടി മുസ്‌ലിയാർ, സലീം എടക്കര, ശാഹുൽ ഹമീദ് മേൽമുറി, ഹസൻ സഖാഫി, സയ്യിദ് മുബശ്ശിർ തങ്ങൾ, മുജ്‌തബ ഫൈസി ആനക്കര, ബഷീർ ഫൈസി ദേശമംഗലം എന്നിവർ സംസാരിച്ചു.

സംഘാടക സമിതി ചെയർമാൻ അബ്‌ദുസ്സമദ് പൂക്കോട്ടൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ പ്രാർഥന നടത്തി. സ്വാദിഖ് ഫൈസി അരിമ്പ്ര സ്വാഗതവും മുഹ്സിൻ മാസ്‌റ്റർ വെള്ളില നന്ദിയും പറഞ്ഞു. ജാഥാ ക്യാപ്റ്റൻ സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും 17 ജാഥാ അംഗങ്ങളും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

Most Read: തിരഞ്ഞെടുപ്പിൽ മൽസരിക്കാമെങ്കിൽ ജയിലിൽ പോകാനും തയാറാകണം; ഇബ്രാഹിം കുഞ്ഞിനോട് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE