നാഷണൽ ഡിഫൻസ് അക്കാദമിയിൽ എന്തുകൊണ്ട് വനിതകൾക്ക് പ്രവേശനം നൽകുന്നില്ല? സുപ്രീം കോടതി

By Desk Reporter, Malabar News
national-defence-academy
National Defence Academy
Ajwa Travels

ന്യൂഡെൽഹി: നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ)യിൽ വനിതകൾക്ക് പ്രവേശനം നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകൾക്ക് അഡ്‌മിഷൻ നൽകാത്തതിന് എതിരെ സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി നടപടി.

നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകൾക്ക് പ്രവേശനം അനുവദിക്കാത്തത് സമത്വത്തിനുള്ള മൗലികാവകാശത്തിന്റെയും തൊഴിൽ ചെയ്യാനുള്ള അവകാശത്തിന്റെയും ലംഘനമാണെന്ന് അഭിഭാഷകനായ കുഷ് കൽറ സമർപ്പിച്ച ഹരജിയിൽ പറയുന്നു.

അക്കാദമിയിൽ യോഗ്യത നേടുന്നതിനുള്ള പ്ളസ് ടു ലെവൽ വിദ്യാഭ്യാസമുള്ള വനിതകൾക്ക് എൻ‌ഡി‌എ പരീക്ഷ എഴുതാൻ അവസരം നൽകാത്തത് ലിംഗ വിവേചനം ആണെന്നു ഹരജിയിൽ ആരോപിക്കുന്നു. ഈ നടപടിയുടെ പരിണിതഫലമായി വനിതകൾക്ക് സായുധ സേനയിലേക്ക് എത്താനുള്ള അവസരം നഷ്‌ടപ്പെടുകയാണെന്നും ഹരജിയിൽ പറയുന്നു.

ഹരജി പരിഗണിച്ച ചീഫ് ജസ്‌റ്റിസ്‌ എസ്‌എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാർ, യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ (യുപി‌എസ്‌സി) എന്നിവർക്കു വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി.

ഇന്ത്യയിലെ കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സായുധ സേനകളിലെയും അംഗങ്ങൾക്ക് ട്രെയിനിങ് നൽകുന്ന സൈനിക അക്കാദമിയാണ് നാഷണൽ ഡിഫൻസ് അക്കാദമി അഥവാ എൻഡിഎ. മഹാരാഷ്‌ട്ര, പൂനയിലെ ഖഡക്‌വാസ്‌ലയിലാണ് ഇത് സ്‌ഥിതി ചെയ്യുന്നത്. മൂന്ന് സേനകൾക്കും പരിശീലനം ഒരുമിച്ചു നൽകുന്ന ലോകത്തിലെ തന്നെ ആദ്യത്തെയും ഏറ്റവും മികച്ച നിലവാരം പുലർത്തുന്നതുമായ അക്കാദമിയാണ് ഇത്.

Also Read:  ആവശ്യക്കാറില്ല, വിലക്കുറവ്; യുപിയിൽ ഉരുളക്കിഴങ്ങ് കർഷകർ ദുരിതത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE