കാട്ടാനശല്യം രൂക്ഷം; കയമക്കൊല്ലിയില്‍ കൃഷികള്‍ വ്യാപകമായി നശിപ്പിക്കുന്നു

By Team Member, Malabar News
Malabarnews_wild elephant in wayanad
Representational image
Ajwa Travels

വയനാട് : ജില്ലയിലെ ദേവര്‍ഷോല പഞ്ചായത്തില്‍ കയമക്കൊല്ലിയില്‍ കാട്ടാനയുടെ ശല്യം രൂക്ഷമായി തുടരുന്നു. കൃഷിസ്‌ഥലങ്ങളില്‍ കാട്ടാനകള്‍ കൂട്ടമായി ഇറങ്ങി മേയുകയാണ് കഴിഞ്ഞ 3 ദിവസങ്ങളിലായി. ഇതോടെ നിരവധി കര്‍ഷകര്‍ക്കാണ് തങ്ങളുടെ കൃഷി നശിച്ചത്. കപ്പ, വാഴ, നെല്‍ തുടങ്ങിയവയാണ് ഇവിടെ കൂടുതലായും കൃഷി ചെയ്‌തിരുന്നത്. ഇവയെല്ലാം ആനക്കൂട്ടം നശിപ്പിക്കുകയാണ്. ഇവയെ തുരത്താന്‍ എത്തുന്നവരെ ആക്രമിക്കാനും ആനക്കൂട്ടം ശ്രമിക്കുന്നുണ്ട്.

രാത്രിയിലും പകലും ഒരുപോലെ ആനക്കൂട്ടം കൃഷിസ്‌ഥലങ്ങൾ ലക്ഷ്യമാക്കി എത്തുന്നുണ്ട്. പലപ്പോഴും വീടുകള്‍ക്ക് നേരെയും ആക്രമണങ്ങള്‍ ഇപ്പോള്‍ പതിവാണ്. ആനകള്‍ക്ക് മുന്നില്‍ പെടുന്ന ആളുകള്‍ കഷ്‌ട്ടിച്ചാണ് രക്ഷപ്പെടുന്നത്. മുന്‍പ് ഇവിടെ ഇത്തരത്തില്‍ കാട്ടാനശല്യം രൂക്ഷമായി അനുഭവപ്പെട്ടിട്ടില്ല. തൊട്ടടുത്ത വനമേഖലയില്‍ നിന്നും ഇവിടെ എത്തുന്ന ആനക്കൂട്ടങ്ങളെ തുരത്തുന്നതിനായി നടപടി എടുക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ട്.

Read also : കോഴിക്കോട് വിമാനത്താവളം; 17 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE