വനിതാ സംവരണ ബിൽ; നടപ്പിലാക്കാൻ ദൈവം തന്നെ തിരഞ്ഞെടുത്തു- പ്രധാനമന്ത്രി

By Trainee Reporter, Malabar News
Narendra Modi
Ajwa Travels

ന്യൂഡെൽഹി: വനിതാ സംവരണ ബിൽ നടപ്പിലാക്കാൻ ദൈവം തന്നെ തിരഞ്ഞെടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും ആദരം. ജനാധിപത്യം കൂടുതൽ കരുത്താർജിക്കും. ബിൽ ഏകകണ്‌ഠമായി പാസാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഏറെക്കാലം രാജ്യം കാത്തിരിക്കുന്ന വനിതാ സംവരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. ബിൽ അവതരണത്തിന് മുൻപ്, പാർലമെന്റിന്റെ പ്രത്യേക സെഷനിൽ സംസാരിച്ച പ്രധാനമന്ത്രി, സമ്മേളനം രാജ്യത്തിന്റെ ചരിത്രത്തിൽ ഇടംപിടിക്കുമെന്നും പറഞ്ഞു.

വനിതാ സംവരണ ബില്ലിനെ കുറിച്ചുള്ള ചർച്ച ഏറെക്കാലമായി നടക്കുന്നു. അടൽ ബിഹാരി വാജ്പേയിയുടെ ഭരണകാലത്ത് വനിതാ സംവരണ ബിൽ പലതവണ അവതരിപ്പിച്ചെങ്കിലും ബിൽ പാസാക്കാനുള്ള ഭൂരിപക്ഷം ഇല്ലായിരുന്നു. ഇതുമൂലം ഈ സ്വപ്‌നം അപൂർണമായി തുടർന്നു. ഇന്ന് ഇത് മുന്നോട്ട് കൊണ്ടുപോകാൻ ദൈവം എനിക്ക് അവസരം നൽകി. ഇരു സഭകളിലും സ്‌ത്രീകളുടെ പങ്കാളിത്തം സംബന്ധിച്ച് നമ്മുടെ സർക്കാർ ഇന്ന് ഒരു പുതിയ ബിൽ കൊണ്ടുവരുന്നു- പ്രധാനമന്ത്രി ലോക്‌സഭയിൽ പറഞ്ഞു.

വനിതാ സംവരണം പുതിയ പാർലമെന്റിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിച്ചത്. ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണ് ബിൽ. രാജ്യസഭ പാസാക്കിയ ബിൽ നിലവിലുണ്ടെന്ന് പറഞ്ഞു പുതിയ ബില്ലിൽ സാങ്കേതിക തടസം ഉന്നയിച്ചു പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കി.

Most Read| മാദ്ധ്യമ പ്രവർത്തകയോട് മോശം പെരുമാറ്റം; നടൻ അലൻസിയറിന് എതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE