ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഹരിപ്പാട് മൽസരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്‌ഥാന വൈസ് പ്രസിഡണ്ടും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ നിയാസ് ഭാരതിയാണ് ചെന്നിത്തലക്കെതിരെ മൽസരിക്കുന്നത്.
കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി പട്ടികയിലെ അനീതിക്കും അസമത്വത്തിനും എതിരെയാണ് തന്റെ മൽസരമെന്ന് നിയാസ് ഭാരതി വ്യക്‌തമാക്കി. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് അവസാന മണിക്കൂറുകളിലാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് രാഷ്‌ട്രീയം തുറന്ന് കാട്ടാൻ വേണ്ടിയാണ് സ്‌ഥാനാര്‍ഥിത്വമെന്ന് നിയാസ് പ്രതികരിച്ചു. സൂക്ഷ്‌മ പരിശോധനക്ക് ശേഷം രമേശ് ചെന്നിത്തലയെ തുറന്ന് കാട്ടികൊണ്ട് പത്രസമ്മേളനം നടത്തുമെന്നും നിയാസ് പറഞ്ഞു.
Read Also: ട്വന്റി20 പാര്‍ട്ടി; കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വാര്‍ത്താ സമ്മേളനം നാളെ