തിരുവനന്തപുരം: കോവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്‌ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി. ശനി, ഞായർ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദ് ചെയ്‌തിരിക്കുന്നത്. സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് നടപടി.
തിരുവനന്തപുരം ഡിവിഷനിൽ റദ്ദാക്കിയ ട്രെയിനുകള്‍:
1)നാഗർകോവിൽ- കോട്ടയം എക്‌സ്‌പ്രസ് (no.16366).
2)കോട്ടയം- കൊല്ലം അൺറിസേർവ്ഡ് എക്‌സ്‌പ്രസ്(no.06431).
3)കൊല്ലം- തിരുവനന്തപുരം അൺറിസേർവ്ഡ് എക്‌സ്‌പ്രസ്(no.06425)
4)തിരുവനന്തപുരം- നാഗർകോവിൽ അൺറിസേർവ്ഡ് എക്‌സ്‌പ്രസ് (no.06435)
പാലക്കാട് ഡിവിഷൻ
1)ഷൊർണ്ണൂർ- കണ്ണൂർ അൺറിസേർവ്ഡ് എക്‌സ്‌പ്രസ്(no.06023)
2)കണ്ണൂർ- ഷൊർണ്ണൂർ അൺറിസേർവ്ഡ് എക്‌സ്‌പ്രസ്(no.06024)
3)കണ്ണൂർ- മംഗളൂരു അൺറിസേർവ്ഡ് എക്‌സ്‌പ്രസ്(no.06477).
4)മംഗളൂരു- കണ്ണൂർ അൺറിസേർവ്ഡ് എക്‌സ്‌പ്രസ്(no.06478)
5)കോഴിക്കോട്- കണ്ണൂർ അൺറിസേർവ്ഡ് എക്‌സ്‌പ്രസ്(no.06481).
6)കണ്ണൂർ- ചർവത്തൂർ അൺറിസേർവ്ഡ് എക്‌സ്‌പ്രസ്(no.06469)
7)ചർവത്തൂർ- മംഗളൂരു അൺറിസേർവ്ഡ് എക്‌സ്‌പ്രസ്(no.06491)
8)മംഗളൂരു- കോഴിക്കോട് എക്‌സ്‌പ്രസ്(no.16610)
അതേസമയം കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്ത് സ്‌കൂളുകൾ ഭാഗികമായി അടക്കാൻ തീരുമാനമായി. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ളാസുകൾ 21 മുതൽ രണ്ടാഴ്‌ചത്തേക്കാണ് അടച്ച് ഓൺലൈൻ മാത്രമാക്കുന്നത്. 10,11,12 ക്ളാസിലെ കുട്ടികൾക്ക് വാക്‌സിൻ സ്‌കൂളിലെത്തി നൽകും.
Most Read: ടേക്ക് ഓഫിനായി രണ്ട് വിമാനങ്ങൾ ഒരേ റൺവേയിൽ; അപകടം ഒഴിവായത് തലനാരിഴക്ക്