കോവിഡ് വ്യാപനത്തിൽ അധികൃതർ തങ്ങളെ ബലിയാടാക്കുന്നു; ഉന്നാവിൽ 14 ഡോക്‌ടർമാർ രാജിവച്ചു

By Team Member, Malabar News
unnao
Ajwa Travels

ലക്‌നൗ : ഉന്നാവിൽ കോവിഡ് കേസുകൾ വർധിക്കുന്നതിൽ അധികൃതർ തങ്ങളെ ബലിയാടാക്കുകയാണെന്ന് ആരോപിച്ച് 14 സർക്കാർ ഡോക്‌ടർമാർ രാജി വച്ചു.  കമ്മ്യൂണിറ്റി, പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ ഡോക്‌ടർമാരാണ് ജോലിയില്‍ നിന്ന് രാജിവെച്ചത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ പ്രതിദിനം ഉണ്ടാകുന്ന വർധനയിൽ അധികൃതർ കുറ്റപ്പെടുത്തുന്നത് തങ്ങളെയാണെന്നാണ് രാജി വച്ച ഡോക്‌ടർമാർ ഉന്നയിക്കുന്നത്.

യാതൊരു കാരണവുമില്ലാതെ അധികൃതര്‍ മോശമായി പെരുമാറുകയാണെന്നും തങ്ങൾ ജോലി ചെയ്‌തെന്ന് തെളിയിക്കേണ്ട ബാധ്യതയിലാണെന്നും ഡോക്‌ടർമാർ വ്യക്‌തമാക്കി. നിലവിൽ മുഴുവൻ സമയവും ജോലി ചെയ്‌തിട്ടും ജോലിക്ക് ഹാജരാകുന്നില്ലെന്നാണ് അധികൃതരുടെ ആരോപണം. കൂടാതെ 30 കിലോമീറ്റർ അകലെ ജോലി ചെയ്യുന്നവർ പോലും ഉന്നത അധികൃതർ പങ്കെടുക്കുന്ന യോഗത്തിൽ എത്തണമെന്ന് വാശി പിടിക്കുകയാണെന്നും, യോഗത്തിൽ എല്ലാവരും തങ്ങളെയാണ് കുറ്റപ്പെടുത്തുന്നതെന്നും ഡോക്‌ടർമാർ വ്യക്‌തമാക്കി.

അതേസമയം ഡോക്‌ടർമാരുടെ പ്രശ്‌നത്തിൽ ഉടൻ തന്നെ പരിഹാരം കാണുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടെന്നും, ഡോക്‌ടർമാർ അപരിചിതരല്ല മറിച്ച് അവർ ടീമിന്റെ ഭാഗമാണെന്നും അദ്ദേഹം അറിയിച്ചു. അതിനാൽ പ്രശ്‌നത്തിൽ ഉടൻ പരിഹാരം കാണാനുള്ള നടപടികൾ ചെയ്യുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് കൂട്ടിച്ചേർത്തു.

Read also : അറബിക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ ശക്‌തമായ മഴയ്‌ക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE