മസ്കറ്റ്: ഒമാനില്‍ 180 പേര്‍ക്ക് കൂടി ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 106 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,29,584 ആണ്. ആകെ 1502 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതുവരെ 1,22,372 പേര് രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 94.4 ശതമാനമാണ്.
Read Also: അനില്‍ പനച്ചൂരാന് വിട; സംസ്കാരം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടന്നു