തിരുവനന്തപുരം: ശബരിമല തീർഥാടനത്തിന്റെ ഭാഗമായി കെഎസ്ആർടിസി 230 ബസുകൾ സർവീസുകൾ നടത്താൻ തീരുമാനിച്ചു. ഇതിൽ 120 ബസുകൾ നിലയ്‌ക്കലിൽ നിന്നും പമ്പയിലേക്കാണ് സർവീസ് നടത്തുന്നത്. കൂടാതെ ഇതരസംസ്‌ഥാന സർവീസുകൾ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാടുമായി ചർച്ച നടത്തുമെന്നും അധികൃതർ അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് നിലവിൽ കെഎസ്ആർടിസിക്ക് തമിഴ്‌നാട്ടിൽ സർവീസ് അനുമതിയില്ല. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി കേരളം ചർച്ച നടത്തും. കൂടാതെ ശബരിമല ഭക്‌തർക്കായി കെഎസ്‌ആർടിസി സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു കഴിഞ്ഞു.
കോട്ടയം, ചെങ്ങന്നൂർ, എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര (മഹാഗണപതി ക്ഷേത്രം) എന്നിവിടങ്ങളിൽ നിന്നാണ് റിസർവേഷൻ നൽകി സ്‌പെഷ്യൽ സർവീസുകൾ ആരംഭിക്കുന്നത്. കൂടാതെ നിലയ്‌ക്കല്‍–പമ്പ എസി, നോൺ എസി ചെയിൻ സർവീസിലേക്കും മുൻകൂട്ടി റിസർവേഷൻ അനുവദിച്ചിട്ടുണ്ട്.
Read also: ജലനിരപ്പ് ഉയർന്നു; പരപ്പാർ അണക്കെട്ട് പരമാവധി സംഭരണ ശേഷിയിലേക്ക്