കോഴിക്കോട്: കേന്ദ്രസർവീസിൽ 8.75 ലക്ഷം ഒഴിവുകൾ നികത്താതെ കിടക്കുന്നു. റെയിൽവേയിലുള്ളത് 3.03 ലക്ഷം ഒഴിവുകളാണ്. കേന്ദ്രമന്ത്രിമാർ രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് കണക്കുകൾ വെളിവായത്. കേന്ദ്രസർവീസിലാകെ 8,75,158 ഒഴിവുകളാണുള്ളത്. ഗ്രൂപ്പ് എ തസ്‌തികയിൽ 21,255 ഒഴിവുകളും ഗ്രൂപ്പ് സി തസ്‌തികയിൽ 7,56,146 ഒഴിവുകളുമാണുള്ളതെന്ന് കേന്ദ്ര പേഴ്‌സണൽ പബ്‌ളിക് ഗ്രീവിയൻസ്, പെൻഷൻ സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് രാജ്യസഭയിൽ വ്യക്‌തമാക്കി. ഡോ. വി ശിവദാസന്റെ ചോദ്യത്തിനുള്ള ഉത്തരമായാണ് ഇക്കാര്യം അറിയിച്ചത്.
ഗ്രൂപ്പ് ബി വിഭാഗത്തിൽ 97,757 ഒഴിവുകളുണ്ടെന്ന് പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ മന്ത്രി മറുപടി നൽകിയിരുന്നു. 2020 മാർച്ച് ഒന്നുവരെയുള്ള കണക്കാണിത്. മറ്റൊരു ചോദ്യത്തിന് ഉത്തരമായി റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവാണ് വിവിധ സോണുകളിലായി 3,03,482 ഒഴിവുകളുണ്ടെന്ന് വ്യക്‌തമാക്കിയത്. ഗസറ്റഡ് തസ്‌തികകളിൽ 2292, നോൺ ഗസറ്റഡ് തസ്‌തികകളിൽ 3,01,190 എന്ന നിലയിലാണ് ഒഴിവുകളുടെ എണ്ണം. കേരളം ഉൾപ്പെടുന്ന സതേൺ സോണിൽ ഗസറ്റഡ് തസ്‌തികകളിൽ 161 ഒഴിവും നോൺ ഗസറ്റഡ് തസ്‌തികകളിൽ 19,500 ഒഴിവുമുണ്ട്.
വെസ്‌റ്റേൺ സോൺ കഴിഞ്ഞാൽ സതേൺ സോണിലാണ് ഏറ്റവും കൂടുതൽ ഒഴിവുള്ളത്. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളും റിക്രൂട്ട്‌മെന്റ് സെല്ലും വഴി നിയമിക്കപ്പെടുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണ് കഴിഞ്ഞ വർഷമുണ്ടായത്. 2020-21 വർഷത്തിൽ ഇതുവഴി ആകെ നിയമിക്കപ്പെട്ടത് 5450 പേരാണ്. 2019-20 വർഷത്തിൽ ഇതുവഴി ആകെ നിയമിക്കപ്പെട്ടത് 5450 പേരാണ്. 2019-20 വർഷത്തിൽ ഇത് 1,27,067 പേരായിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ഏറ്റവും കുറവ് നിയമനം നടന്നത് 2020-21ലാണ്.
Also Read: ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതി; യുവതിയുടെ മൊഴിയെടുക്കും