വാഷിങ്ടൻ: സമുദ്ര ഉപരോധം കടുപ്പിച്ച് യുഎസ്. ഇറാന്റെ തുറമുഖങ്ങൾ ഉപരോധിക്കുന്നതിനായി 12 കപ്പലുകളും 100 വിമാനങ്ങളും പതിനായിരത്തിലധികം സൈനികരെയും വിന്യസിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് വ്യക്‌തമാക്കി.
അതിനിടെ, ഇറാൻ തുറമുഖങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിന്റെ ദൃശ്യങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഒരു ചരക്കുകപ്പലിനെ യുഎസ് നാവികസേന തടഞ്ഞ് മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. അടുത്ത തുറമുഖം വരെ കപ്പലിനെ നാവികസേനാ അനുഗമിക്കുമെന്ന് നാവികന് കപ്പൽ ജീവനക്കാരെ അറിയിക്കുന്നതും വീഡിയോയിൽ കേൾക്കാം.
ഉപരോധം നിലവിൽ വന്നതിനുശേഷം ഇതുവരെ 14 കപ്പലുകൾ യുഎസ് തടഞ്ഞ് വഴിതിരിച്ചു വിട്ടിട്ടുണ്ട്. അതേസമയം, ഹോർമുസ് കടലിടുക്ക് തടയില്ലെന്നും ഇറാന്റെ തുറമുഖങ്ങളും തീരപ്രദേശങ്ങളും മാത്രമാണ് യുഎസ് സൈന്യം ഉപരോധിക്കുന്നതിനും സെൻട്രൽ കമാൻഡ് വ്യക്‌തമാക്കി. കരാറിൽ ഒപ്പിടാൻ ഇറാൻ തയ്യാറാകാത്തതിനെ തുടർന്നാണ് യുഎസ് നാവിക ഉപരോധം ഏർപ്പെടുത്തിയത്.
അതിനിടെ, ഇറാനുമായുള്ള യുദ്ധം വളരെ പെട്ടെന്ന് അവസാനിച്ചേക്കാമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞു. നെവാഡയിലെ ലീസ് വെഗാസിൽ നടന്ന ചടങ്ങിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്. വെടിനിർത്തൽ കരാർ നീട്ടേണ്ട ആവശ്യം വന്നേക്കില്ലെന്ന് നേരത്തെ വിവിധ മാദ്ധ്യമ അഭിമുഖങ്ങളിൽ ട്രംപ് പറഞ്ഞിരുന്നു.
ഇസ്‌ലാമാബാദിൽ നടന്ന ആദ്യഘട്ട ചർച്ചകൾ ധാരണയാകാതെ അവസാനിച്ചെങ്കിലും നയതന്ത്ര നീക്കങ്ങൾ നടക്കുകയാണ്. ഇരുപക്ഷവും ഉടൻ തന്നെ രണ്ടാംഘട്ട ചർച്ചകൾക്കായി തയ്യാറെടുക്കുകയാണെന്നാണ് വിവരം. രണ്ടാഴ്‌ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കുന്ന ഏപ്രിൽ 21ന് മുമ്പായി ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
Most Read| കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്‌ഥാനം രാജിവെച്ച് നിജേഷ് അരവിന്ദ്






































