ഫുട്ബോൾ പ്രേമികൾക്ക് ഇനി ആവേശ കാലം. 23ആം ഫിഫ ലോകകപ്പിന് ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം അർധരാത്രി 12.30ന് മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉൽഘാടന മൽസരം. 48 ടീമുകളിലായി ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് ഇത്തവണ കളമൊരുങ്ങുന്നത്.
ആദ്യമായി മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിന് അമേരിക്കയും മെക്സിക്കോയും കാനഡയും വേദിയാകും. ജൂൺ 12 മുതൽ ജൂലൈ 19 വരെ 16 സ്റ്റേഡിയങ്ങളിലായാണ് മൽസരങ്ങൾ. 32ന് പകരം 48 ടീമുകൾ കളത്തിലെത്തുന്നതോടെ 64 മൽസരങ്ങൾ ഉണ്ടായിരുന്നത് 104 ആയി ഉയരും.
കിരീടം നിലനിർത്താൻ ചാമ്പ്യൻമാരായ അർജന്റീനയും ആറാം ലോകകപ്പ് ലക്ഷ്യമിട്ട് ബ്രസീലും പോരാട്ടത്തിന് സജ്ജമായി. ക്രിസ്റ്റ്യാനോ റൊണാൾഡോയെ പടനായകനാക്കി കപ്പടിക്കാനാണ് പോർച്ചുഗൽ ഇറങ്ങുന്നത്. ലാമിൻ യമാലിന്റെ കരുത്തിൽ യൂറോപ്യൻ ചാമ്പ്യൻമാരായ സ്പെയ്നും കഴിഞ്ഞ രണ്ടു ലോകകപ്പുകളിൽ ഫൈനലിൽ കളിച്ച എംബാപ്പെയുടെ ഫ്രാൻസ്, പ്രൗഢപാരമ്പര്യവുമായി ജർമനി അങ്ങനെ വമ്പൻമാരെല്ലാം തീ പാറും പോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞു.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ





































