ഭാരത് ബന്ദിന് എഎപിയുടെ പിന്തുണ; കർഷകർക്കൊപ്പം പ്രക്ഷോഭത്തിൽ പങ്കെടുക്കും

By Desk Reporter, Malabar News
Arvind-Kejriwal
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കർഷകർ ഡിസംബർ എട്ടിന് ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിന് ആം ആദ്‌മി പാർട്ടി (എഎപി) യുടെ പിന്തുണയും. കഴിഞ്ഞ സെപ്‌റ്റംബറിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകർ ചൊവ്വാഴ്‌ച നടത്താൻ തീരുമാനിച്ച ഭാരത് ബന്ദിന് പാർട്ടി പിന്തുണ നൽകുമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ബന്ദിന് പിന്തുണ അറിയിച്ചത്.

“ഡിസംബർ എട്ടിന് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിനെ എഎപി പിന്തുണക്കുന്നു. അന്നേ ദിവസം രാജ്യത്തുടനീളം പ്രതിഷേധിക്കുന്ന കർഷർക്കൊപ്പം എഎപി പ്രവർത്തകരും കൈകോർക്കും. കർഷകരെ പിന്തുണക്കണമെന്ന് ഇന്ത്യയിലെ പൗരൻമാരോട് ഉള്ള ഒരു അഭ്യർഥനയാണിത്,”- എഎപിയുടെ ദേശീയ കൺവീനർ കൂടിയായ കെജ്‌രിവാൾ ട്വീറ്റ് ചെയ്‌തു.

കോൺഗ്രസ്, ഇടതു പാർട്ടികൾ, തെലങ്കാന രാഷ്‌ട്ര സമിതി (ടിആർഎസ്) പാർട്ടികളും ഇതിനോടകം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടി ഓഫീസുകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കുമെന്നും കർഷകർക്ക് രാഹുൽ ഗാന്ധി നൽകുന്ന പിന്തുണ ശക്‌തിപ്പെടുത്തുന്ന സമയമാണിതെന്നും കോൺഗ്രസ് പാർട്ടി വക്‌താവ്‌ പവൻ ഖേര അറിയിച്ചു.

കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്‌റ്റ്), കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്‌റ്റ്-ലെനിനിസ്‌റ്റ്), റെവല്യൂഷണറി സോഷ്യലിസ്‌റ്റ് പാര്‍ട്ടി, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ളോക്ക് എന്നിവ ഉള്‍പ്പടെയുള്ള പാര്‍ട്ടികളും കര്‍ഷകരുടെ ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

കര്‍ഷക ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് കിസാന്‍ മുക്‌തി മോര്‍ച്ച ബന്ദിന് ആഹ്വാനം ചെയ്‌തത്. ആയിരക്കണക്കിന് കര്‍ഷകരാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദേശീയ തലസ്‌ഥാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നത്.

Related News:  കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഖേല്‍രത്‌ന പുരസ്‌കാരം തിരികെ നല്‍കും; വിജേന്ദര്‍ സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE