ഓൺലൈൻ മാദ്ധ്യമങ്ങളുടെ പിആർഡി അപേക്ഷ സ്വീകരിക്കുന്നത് 25വരെ നീട്ടി

By Desk Reporter, Malabar News
PRD Online Media Empanelment
Representational Image

തിരുവനന്തപുരം: ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിൽ എംപാനൽ ചെയ്യുന്നതിന് അപേക്ഷിക്കാനുള്ള തിയതി ഫെബ്രുവരി 25 വരെനീട്ടി നൽകി ഉത്തരവായി. 2021 ഫെബ്രുവരി 6ന് നൽകിയ അറിയിപ്പനുസരിച്ച് അപേക്ഷിക്കാനുള്ള തിയതി ഫെബ്രുവരി 15ന് അവസാനിക്കാൻ ഇരിക്കെയാണ് ഇന്ന് തിയതി നീട്ടിൽനൽകിയത്.

നേരെത്തെ നൽകിയ അറിയിപ്പനുസരിച്ച് 9 ദിവസം സാവകാശം ആണുണ്ടായിരുന്നത്. അത് വളരെ ചെറിയ കാലാവധി ആയിപ്പോയെന്നും പലർക്കും അറിയാനും മനസിലാക്കാനും ആവശ്യം വേണ്ട രേഖകൾ സംഘടിപ്പിക്കാനും സമയം തീരെ കുറഞ്ഞുപോയി എന്ന പരാതി നിരവധി കോണുകളിൽ നിന്ന് ഉയർന്നതിന്റെയും ഫലമായാണ് ഫെബ്രുവരി 25 വരെ സമയം നീട്ടിനൽകി ഉത്തരവിറക്കിയത്.

വർത്തമാന പത്രങ്ങൾ നടത്തുന്ന വെബ്‌പോർട്ടലുകൾ, ന്യൂസ് ചാനലുകൾ നടത്തുന്ന വെബ് പോർട്ടലുകൾ, വ്യക്‌തികൾ / സ്വകാര്യ സ്‌ഥാപനങ്ങൾ നടത്തുന്ന വെബ് പോർട്ടലുകൾ, വ്യവസായ/അക്കാദമിക/ സാങ്കേതിക വിഭാഗങ്ങൾ നടത്തുന്ന വെബ് പോർട്ടലുകൾ എന്നീ വിഭാഗത്തിൽ ഉള്ളവർക്കാണ് ഓൺലൈൻ എംപാനൽമെന്റിനു അപേക്ഷിക്കാനുള്ള അർഹത.

ഇന്ത്യയിൽ രജിസ്‌റ്റർ ചെയ്‌ത്,‌ കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും പ്രവർത്തന പരിചയമുള്ള വെബ്‌പോർട്ടലുകൾക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. അപേക്ഷാ ഫോമും അപേക്ഷയോടൊപ്പം നൽകേണ്ട മറ്റ് രേഖകളും പാനലിൽ ഉൾപ്പെടുന്നതിനുള്ള പ്രാഥമിക നിബന്ധനകളും ഈ ലിങ്കിൽ ലഭിക്കും. അപേക്ഷയുടെയും മറ്റ് അനുബന്ധ രേഖകളുടെയും സോഫ്റ്റ് കോപ്പി [email protected] എന്ന മെയിലിൽ ഫെബ്രുവരി 25ന് മുൻപ് നൽകണം.

ഇവയുടെ ഒറിജിനൽ, പോസ്‌റ്റലായി പിആർഡിക്ക് അയച്ചു നൽകുകയും വേണം. അയക്കുമ്പോൾ കവറിന് പുറത്ത് ‘I&PRD Empanelment of Online Media’ എന്ന് രേഖപ്പെടുത്തുക. സംശയങ്ങൾക്ക് ഫോൺ: 0471-2518092, 2518442, 2518673.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE