നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് കോടതിയിൽ തുറന്നു; സ്‌ഥിരീകരിച്ച് അന്വേഷണസംഘം

By News Desk, Malabar News
Complaint Against Dileep's lawyer
Ajwa Travels

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് കോടതിയിൽ വെച്ച് നിയമവിരുദ്ധമായി തുറന്നുവെന്ന് അന്വേഷണസംഘം സ്‌ഥിരീകരിച്ചു. എന്നാൽ, മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കാണുകയാണോ അതോ പകർത്തിയതാണോ എന്ന് വ്യക്‌തമല്ല. എന്നാൽ, സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങളിൽ തുടരന്വേഷണം നടത്തിയതിന്റെ റിപ്പോർട് വിചാരണക്കോടതിയിൽ സമർപ്പിച്ചിട്ടില്ല.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് ചോര്‍ന്നുവെന്ന നടിയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ ഹൈക്കോടതി അന്വേഷണം നടക്കുന്നതിനിടെയാണ് അന്വേഷണസംഘത്തിന്റെ സ്‌ഥിരീകരണം. ഇത് സംബന്ധിച്ച റിപ്പോർട് വിചാരണക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. തുടർന്ന് വിശദമായ റിപ്പോർട് മുദ്രവച്ച കവറില്‍ കൈമാറാന്‍ വിചാരണക്കോടതി അന്വേഷണ ഉദ്യോഗസ്‌ഥന് നിർദ്ദേശം നൽകുകയും ചെയ്‌തു.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചില്ല. ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച് 1 വരെ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങള്‍ നല്‍കാതെ മൂന്നുമാസം കൂടി തുടരന്വേഷണത്തിന് വേണമെന്നാണ് ആവശ്യപ്പെട്ടത്.

കൂടുതല്‍ സാക്ഷികളുടെ മൊഴിയെടുക്കാനുണ്ടെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ മാസം 10ന് തുടരന്വേഷത്തിന്‍റെ റിപ്പോര്‍ട്ട് കൈമാറാന്‍ കോടതി വീണ്ടും ആവശ്യപ്പെട്ടു. തുടരന്വേഷണത്തിന് കൂടുതല്‍ സമയം നല്‍കുന്നതിെന എതിര്‍ത്ത് ദിലീപും കോടതിയില്‍ ഹരജി നല്‍കും.

Most Read: നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു; യുക്രൈൻ അധികൃതരുമായി ചർച്ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE