പുതിയ വിസക്കാർക്ക് ലഹരിരഹിത പരിശോധന; നടപടി കടുപ്പിച്ചു കുവൈത്ത്

പരിശോധനയിൽ ലഹരി ഉപയോഗിച്ചതായി കണ്ടെത്തുന്നവരെ നാടുകടത്താനാണ് നീക്കം. വിസ പുതുക്കുമ്പോൾ നിലവിലുള്ളവർക്കും പരിശോധന നിർബന്ധമാക്കാനാണ് പദ്ധതി.

By Trainee Reporter, Malabar News
Kuwait
Ajwa Travels

കുവൈത്ത് സിറ്റി: പുതിയ വിസയിൽ രാജ്യത്ത് എത്തുന്നവർക്ക് ലഹരിരഹിത പരിശോധന നടത്താൻ കുവൈത്ത്. പരിശോധനയിൽ ലഹരി ഉപയോഗിച്ചതായി കണ്ടെത്തുന്നവരെ നാടുകടത്താനാണ് നീക്കം. വിസ പുതുക്കുമ്പോൾ നിലവിലുള്ളവർക്കും പരിശോധന നിർബന്ധമാക്കാനാണ് പദ്ധതി. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങൾ സംയുക്‌തമായാണ് പദ്ധതി ആസൂത്രണം ചെയ്യുക.

ലഹരിമരുന്ന് നിർമാർജനം ചെയ്യാനും വ്യാപനം പരിമിതപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടി. ആരോഗ്യ, സുരക്ഷാ വിദഗ്‌ധർ ചേർന്ന് തയ്യാറാക്കിയ ആശയത്തിന് മന്ത്രിതല കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്മെന്റുമായി ഏകോപിപ്പിച്ചു പരിശോധനക്കായി പ്രത്യേക സംവിധാനവും ഒരുക്കും. വിസക്ക് മുമ്പുള്ള ആരോഗ്യ പരിശോധനയിൽ ലഹരിരഹിത പരിശോധനയും ഉൾപ്പെടുത്താനാണ് ആലോചിക്കുന്നത്.

സംശയിക്കപ്പെടുന്ന താമസക്കാരെയും പരിശോധിക്കും. ലഹരി ഉപയോഗിച്ചതായി കണ്ടെത്തുന്നവർക്ക് വിസ നിരസിക്കുകയും നാടുകടത്തുകയും ചെയ്യും. ജനങ്ങളുടെ ബയോമെട്രിക് ഫയലുകൾ പൂർത്തിയാക്കുന്നതോടൊപ്പം പഠനത്തിനും ചർച്ചക്കും ശേഷമായിരിക്കും അന്തിമതീരുമാനം. പുതിയ സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ ഇതും ഉൾപ്പെടുത്തുമെന്നാണ് സൂചന.

Most Read: ഒത്തുതീർപ്പ് ശ്രമവുമായി കേന്ദ്രം; ഗുസ്‌തി താരങ്ങളെ വീണ്ടും ചർച്ചക്ക് വിളിച്ചു കായികമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE