കോഴിക്കോട്: ഒരിടവേളക്ക് ശേഷം സംസ്‌ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോടും കണ്ണൂരിലുമാണ് മരണങ്ങൾ റിപ്പോർട് ചെയ്‌തത്. കോഴിക്കോട് വട്ടോളി കുന്നുമ്മൽ സ്വദേശി കുമാരൻ (77), കണ്ണൂർ പാനൂരിൽ പാലക്കണ്ടി അബ്‌ദുള്ള (88) എന്നിവരാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കൊവിഡ് സ്‌ഥിരീകരിച്ചത്.
കോഴിക്കോട് സ്വദേശി കുമാരൻ ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു. കണ്ണൂർ സ്വദേശി അബ്‌ദുള്ള ശ്വാസ തടസം സംബന്ധമായ അസുഖത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിൽസയിൽ ആയിരുന്നു. അതേസമയം, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കൊവിഡ് സ്‌ഥിരീകരിച്ച മേഖലകളിൽ ഉള്ളവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർമാർ നിർദ്ദേശം നൽകി.
Most Read| കരുവന്നൂർ തട്ടിപ്പ് കേസ്; നിർണായക നീക്കവുമായി ഇഡി- രണ്ടുപേർ മാപ്പുസാക്ഷികൾ