കസ്‌റ്റഡി മരണത്തെ തുടർന്ന് ആക്രമണം; ബിഹാറിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു

By Team Member, Malabar News
Attack Against Police Station In Bihar And Police Officer Died
Ajwa Travels

പട്‌ന: പോലീസ് കസ്‌റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ജനക്കൂട്ടം നടത്തിയ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു. റാം ജതൻ റായ് എന്ന പോലീസ് ഉദ്യോഗസ്‌ഥനാണ് മരിച്ചത്. കൂടാതെ 9 പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ പരിക്കേൽക്കുകയും ചെയ്‌തു. ബിഹാറിലെ വെസ്‌റ്റ് ചമ്പാരൺ ജില്ലയിലാണ് സംഭവം. സ്‌റ്റേഷന് നേരെ നടന്ന കല്ലേറിലും വെടിവെപ്പിലും, തീവെപ്പിലുമാണ് പോലീസുകാരൻ മരിച്ചത്. കൂടാതെ പരിക്കേറ്റ ആളുകളിൽ 4 പേരുടെ നില ഗുരുതരമാണ്.

ഹോളി ആഘോഷത്തിനിടെ അറസ്‌റ്റ് ചെയ്‌ത അനിരുദ്ധ യാദവ് എന്ന യുവാവാണ് കസ്‌റ്റഡിയിലിരിക്കെ മരിച്ചത്. ഡിജെ പാര്‍ട്ടിയില്‍ അശ്‌ളീല പാട്ടുവച്ചെന്ന ആരോപണമുന്നയിച്ചാണ് ഇയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തത്. പോലീസ് സ്‌റ്റേഷനിൽ വച്ച് കടന്നൽ കുത്തേറ്റാണ് യുവാവ് മരിച്ചതെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്‌. എന്നാൽ പോലീസിന്റെ മർദ്ദനമേറ്റതിനെ തുടർന്നാണ് യുവാവ് മരിച്ചതെന്ന് ആരോപിച്ചാണ് പോലീസ് സ്‌റ്റേഷന് നേരെ ജനക്കൂട്ടം ആക്രമണം നടത്തിയത്.

അക്രമികള്‍ മൂന്ന് പോലീസ് വാഹനങ്ങള്‍ക്കും, രണ്ട് സ്വകാര്യ കാറുകള്‍ക്കും, അഗ്‌നിശമന സേനയുടെ ഒരു വാഹനത്തിനും തീയിട്ടു. അക്രമത്തെ തുടർന്ന് പത്തിലധികം പേരെ കസ്‌റ്റഡിയിലെടുത്തു. പോലീസിനെതിരെയുളള ആരോപണം ചമ്പാരണ്‍ പോലീസ് സൂപ്രണ്ട് നിഷേധിക്കുകയും ചെയ്‌തു.

Read also: റമദാൻ കാലത്തെ രക്‌തക്ഷാമം; സന്നദ്ധ രക്‌തദാനവുമായി ബിഡികെ പൊന്നാനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE