എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനി സമർപ്പിച്ച സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചത്. ജസ്‌റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
നിലവിൽ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വിചാരണ നടപടികൾ ഇനിയും വൈകുമെന്നും, അതിനാൽ ജാമ്യം അനുവദിക്കണമെന്നും പൾസർ സുനി ജാമ്യാപേക്ഷയിൽ വ്യക്‌തമാക്കുന്നുണ്ട്. 2017 ഫെബ്രുവരി 23ആം തീയതിയാണ് പൾസർ സുനിയെ നടിയെ ആക്രമിച്ച കേസിൽ അറസ്‌റ്റ് ചെയ്‌തത്.
അതേസമയം തന്നെ കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. ജസ്‌റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വിചാരണ എപ്പോൾ പൂർത്തിയാകുമെന്ന കാര്യം വ്യക്‌തമല്ലെന്ന് നിരീക്ഷിച്ചാണ് കോടതി മാർട്ടിന് ജാമ്യം അനുവദിച്ചത്.
Read also: ശ്രീനിവാസൻ വധക്കേസ്; പ്രതികൾ നഗരം വിട്ടു, തിരച്ചിൽ ഊർജിതം