തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, പത്തനംതിട്ടയിൽ അനിൽ ആന്റണി, ശോഭ ആലപ്പുഴയിൽ

34 കേന്ദ്രമന്ത്രിമാരും രണ്ടു മുൻ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 28 വനിതാ സ്‌ഥാനാർഥികളുമുണ്ട്.

By Trainee Reporter, Malabar News
BJP Announced Loksabha Election Candidates List
Rep. Image
Ajwa Travels

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി ദേശീയ നേതൃത്വം. 16 സംസ്‌ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്‌ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ടു മുൻ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 28 വനിതാ സ്‌ഥാനാർഥികളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെ പ്രമുഖരെല്ലാം ആദ്യപട്ടികയിൽ ഇടംനേടി.

കേരളത്തിൽ 12 മണ്ഡലങ്ങളിലാണ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് മൽസരത്തിന് എത്തുന്നതാണ് ആദ്യഘട്ട സ്‌ഥാനാർഥി പട്ടികയിലെ പ്രധാന സവിശേഷത. പല മണ്ഡലങ്ങളിലും പേര് പറഞ്ഞുകേട്ട ശോഭ സുരേന്ദ്രൻ ആലപ്പുഴയിലാണ് മൽസരിക്കുക. മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ കൂടിയായ ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി പത്തനംതിട്ടയിലും മൽസരിക്കും.

ബിജെപിയിൽ അടുത്തിടെ ലയിച്ച ജനപക്ഷം പാർട്ടിയുടെ അധ്യക്ഷൻ പിസി ജോർജിന്റെ പേര് ഉൾപ്പടെ മുഴങ്ങിക്കേട്ട മണ്ഡലമാണിത്. സുരേഷ് ഗോപി പ്രതീക്ഷിച്ചത് പോലെ തൃശൂരിൽ തന്നെ മൽസരിക്കും. കാസർഗോഡ്- എംഎൽ അശ്വിനി, കണ്ണൂർ- സി രഘുനാഥ്‌, പൊന്നാനി- നിവേദിത സുബ്രഹ്‌മണ്യൻ, വടകര- പ്രഫുല്ല കൃഷ്‌ണ, മലപ്പുറം- ഡോ. അബ്‌ദുൽ സലാം, കോഴിക്കോട്- എംടി രമേശ്, ആറ്റിങ്ങൽ- വി മുരളീധരൻ എന്നിവരും മൽസരിക്കും.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണയും ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്നാണ് ജനവിധി തേടുക. മൂന്നാം തവണയാണ് മോദി ഇവിടെനിന്ന് മൽസരിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധിനഗറിൽ നിന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ് ലക്‌നൗവില നിന്നും ജനവിധി തേടും. അതേസമയം, തമിഴ്‌നാട്ടിലെ ഒരു മണ്ഡലത്തിലും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.

Most Read| സംസ്‌ഥാനത്ത്‌ പൾസ് പോളിയോ വിതരണം നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE