പൊന്നാനി: ഭാരതപ്പുഴയില്‍ ചമ്രവട്ടം പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹാവശിഷ്‌ടം തിരിച്ചറിഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് മരിച്ച എടപ്പാള്‍ പൊല്‍പ്പാക്കര സ്വദേശി തുപ്രന്റേതാണ് അവശിഷ്‌ടമെന്ന് സ്‌ഥിരീകരിച്ചു.
തുടയെല്ലിലെ സ്‌റ്റീല്‍ എടപ്പാള്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ വെച്ചതാണെന്ന് പരിശോധനയില്‍ വ്യക്‌ത മായതിനെ തുടര്‍ന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മൂന്ന് വർഷം മുൻപ് മരിച്ച തുപ്രന്റെ മൃതദേഹം വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്.
പിന്നീട് സ്‌ഥലം ഭാഗം വെച്ചപ്പോള്‍ അടക്കം ചെയ്‌ത ഭാഗത്ത് വീടിന് കുഴിയെടുത്തിരുന്നു. അപ്പോള്‍ ലഭിച്ച അസ്‌ഥികള്‍ ഫെബ്രുവരി രണ്ടിന് തിരുനാവായയിലും ചമ്രവട്ടത്തുമായി ഉപേക്ഷിച്ചു. ഇവയാണ് ഇപ്പോള്‍ തീരത്തടിഞ്ഞ് പോലീസിനെ കുഴക്കിയത്.
Malabar News: ‘ഉസ്‌വ’ സമൂഹവിവാഹം നാളെ പാണക്കാട്ട്