ഇന്ത്യ ഇറാനോപ്പം; ഇബ്രാഹീം റഈസി ഉൾപ്പെട്ട അപകടത്തിൽ ആശങ്കയെന്ന് നരേന്ദ്രമോദി
ടെഹ്‌റാൻ: ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റഈസി സഞ്ചരിച്ച ഹെലികോപ്‌ടർ അപകടത്തിൽപ്പെട്ട വിവരം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദുഃഖസമയത്ത് ഇന്ത്യ ഇറാൻ ജനതക്കൊപ്പം നിൽക്കുന്നുവെന്നും മോദി എക്‌സിൽ കുറിച്ചു.
റഈസിക്ക് ഒപ്പമുണ്ടായിരുന്ന ഇറാൻ വിദേശകാര്യ...
എംപിയെ മർദ്ദിച്ച കേസ്; ബൈഭവ് കുമാറിനെതിരായ തെളിവുകൾ ശക്‌തമെന്ന് കോടതി
ന്യൂഡെൽഹി: സ്വാതി മലിവാൾ എംപിയെ മർദ്ദിച്ചെന്ന കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ ശക്‌തമായ തെളിവുകൾ ഉണ്ടെന്ന് കോടതി. ബൈഭവ് കുമാറിനെ അഞ്ചു ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ...
ഇറാൻ പ്രസിഡണ്ട് സഞ്ചരിച്ച ഹെലികോപ്‌ടർ അപകടത്തിൽപ്പെട്ടു
ടെഹ്‌റാൻ: ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റഈസിയുടെ ഹെലികോപ്‌ടർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണ് സംഭവം. അപകട സമയത്ത് ഇബ്രാഹീം റഈസി ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ...
തിരഞ്ഞെടുപ്പ് നാളെ; കനത്ത സുരക്ഷയിൽ മുംബൈ മഹാനഗരം
മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ മുംബൈ നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. നഗരത്തിലെ ഹൈവേകളിലും റോഡുകളിലും ബാരിക്കേഡുകൾ സ്‌ഥാപിച്ച് കനത്ത പരിശോധന നടക്കുകയാണ്. മൊബൈൽ സ്‌ക്വാഡുകളുടെ പരിശോധനയും ശക്‌തമാക്കിയിട്ടുണ്ട്....
ചേർത്തലയിൽ ഭാര്യയെ കുത്തിക്കൊന്ന കേസ്; ഭർത്താവ് രാജേഷ് പിടിയിൽ
ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് രാജേഷ് പിടിയിൽ. കഞ്ഞിക്കുഴിയിലെ ബാറിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ അമ്പിളിയുടെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗുമായി മുങ്ങിയ രാജേഷിനായി പോലീസ്...
കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും വീഴ്‌ച; പൊട്ടലുള്ള കൈക്ക് കമ്പി മാറിയിട്ടു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ശസ്‌ത്രക്രിയയിൽ പിഴവെന്ന് പരാതി. കോതിപ്പാലം സ്വദേശി അജിത്താണ് ശസ്‌ത്രക്രിയയിൽ പിഴവുണ്ടെന്ന പരാതിയുമായി രംഗത്തെത്തിയത്. പൊട്ടലുള്ള കൈക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. ശസ്‌ത്രക്രിയക്ക് ശേഷം അജിത്തിന്...
രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്‌തക്കറ; വിശദപരിശോധനക്ക് ഫൊറൻസിക് സംഘം
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ അന്വേഷണ സംഘം കസ്‌റ്റഡിയിൽ എടുത്ത പ്രതി രാഹുൽ പി ഗോപാലിന്റെ കാറിന്റെ സീറ്റിൽ രക്‌തക്കറ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഫൊറൻസിക് സംഘം വിശദമായ പരിശോധന നടത്തും. അതിനിടെ,...
തോരാമഴയിൽ മുങ്ങി തലസ്‌ഥാനം; വെള്ളക്കെട്ട് രൂക്ഷം- വീടുകളിലും വെള്ളം കയറി
തിരുവനന്തപുരം: തോരാമഴയിൽ മുങ്ങി തിരുവനന്തപുരം ജില്ല. നഗരത്തിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. മുക്കോലയ്‌ക്കലിൽ വീടുകളിലും കടകളിലും വെള്ളം കയറി. അട്ടക്കുളങ്ങര കിള്ളിപ്പാലം റോഡിലും ചാലയിലും വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. സ്‍മാർട്ട്...







































