Wed, Sep 30, 2026
33 C
Dubai

രാഹുലിന്റെ തീരുമാനം അനുസരിക്കുമെന്ന് സിദ്ദു; പ്രസ്‌താവന മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിക്കാനിരിക്കെ

ന്യൂഡെൽഹി: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിക്കാനൊരുങ്ങി കോൺഗ്രസ്. ഞായറാഴ്‌ച പഞ്ചാബിലെ ലുധിയാനയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപനം നടത്തും. രാഹുൽ ഗാന്ധിയുടെ തീരുമാനം എല്ലാവരും അനുസരിക്കുമെന്ന് കോൺഗ്രസ് സംസ്‌ഥാന...

ഗൂഢാലോചന കേസ്; ദിലീപ് അടക്കമുള്ളവരുടെ ശബ്‌ദ സാമ്പിളുകൾ പരിശോധിക്കും

കൊച്ചി: ഗൂഢാലോചന കേസിൽ നടൻ ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും സഹോദരീ ഭർത്താവ് സൂരജിന്റെയും ശബ്‌ദം പരിശോധിക്കാൻ കോടതി അനുമതി നൽകി. ശബ്‌ദ പരിശോധനയുടെ തീയതി ക്രൈം ബ്രാഞ്ച് തീരുമാനിക്കും. ബാലചന്ദ്രകുമാർ പുറത്തുവിട്ട ഓഡിയോ...

‘നികത്താനാവാത്ത വിടവ്’; ലതാ മങ്കേഷ്‌കറെ അനുസ്‌മരിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: സംഗീത ഇതിഹാസം ലതാ മങ്കേഷ്‌കറുടെ വേർപാടിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'നികത്താനാവാത്ത വിടവ്' എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തത്‌. സംഗീതത്തിനപ്പുറം ഉയർന്ന പ്രതിഭയാണ് ലതാ മങ്കേഷ്‌കറെന്നും പ്രധാനമന്ത്രി അനുസ്‌മരിച്ചു. വാക്കുകള്‍ക്ക് അതീതമായ...

ഇന്ത്യ-വെസ്‌റ്റ് ഇൻഡീസ് പരമ്പര; ആദ്യ ഏകദിനം ഇന്ന്

അഹമ്മദാബാദ്: ഇന്ത്യ-വെസ്‌റ്റ് ഇൻഡീസ് പരമ്പരയിലെ ആദ്യ ഏകദിനം ഇന്ന്. ഉച്ചയ്‌ക്ക് 1.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മൽസരം. ഇന്ത്യയുടെ മുഴുവൻ സമയ നായകനായതിന് ശേഷം രോഹിത് ശർമ നയിക്കുന്ന ആദ്യ പരമ്പരയാണിത്....

റാവത്തിന്റെ ഫോട്ടോ മോർഫ് ചെയ്‌തു; ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡെൽഹി: കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന്റെ മോർഫ് ചെയ്‌ത ചിത്രം സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌തതിന്‌ ഉത്തരാഖണ്ഡ് ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) നോട്ടീസ് അയച്ചു. റാവത്തിനെ മുസ്‌ലിം...

‘കടം വാങ്ങിയവരോട് സംസാരിക്കണം’; ബാലചന്ദ്രകുമാറിന്റെ ശബ്‌ദസന്ദേശം പുറത്തുവിട്ട് ദിലീപ്

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിന് എതിരായ ശബ്‌ദസന്ദേശം പുറത്തുവിട്ട് നടൻ ദിലീപ്. താൻ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ബാലചന്ദ്രകുമാർ പറയുന്ന ശബ്‌ദസന്ദേശമാണ് പുറത്തു വിട്ടിരിക്കുന്നത്. ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ ശബ്‌ദസന്ദേശമാണിത്. ബാലചന്ദ്രകുമാർ...

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ വിടവാങ്ങി

മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ (92) വിടവാങ്ങി. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് അവരെ കഴിഞ്ഞ ദിവസം വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോവിഡ്...

പ്രാർഥന വിഫലം; മൊറോക്കോയിൽ കുഴൽക്കിണറിൽ വീണ കുഞ്ഞ് മരിച്ചു

റബാറ്റ്: പ്രാർഥനകളും രക്ഷാ പ്രവർത്തനവും വിഫലമാക്കി മൊറോക്കോയിൽ കുഴൽക്കിണറിൽ വീണ അഞ്ച് വയസുകാരൻ മരിച്ചു. അഞ്ച് ദിവസത്തെ കഠിനമായ രക്ഷാപ്രവർത്തനത്തിന് ഒടുവിൽ മൊറോക്കൻ എമർജൻസി സേനാംഗങ്ങൾ അഞ്ച് വയസുകാരന്റെ ജീവനറ്റ ശരീരമാണ് കിണറിൽ...
- Advertisement -