ന്യൂഡെൽഹി: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിക്കാനൊരുങ്ങി കോൺഗ്രസ്. ഞായറാഴ്‌ച പഞ്ചാബിലെ ലുധിയാനയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപനം നടത്തും.
രാഹുൽ ഗാന്ധിയുടെ തീരുമാനം എല്ലാവരും അനുസരിക്കുമെന്ന് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷനും സ്‌ഥാനാർഥികളിൽ പ്രമുഖനുമായ നവ്‌ജ്യോത് സിംഗ് സിദ്ദു പറഞ്ഞു. പ്രഖ്യാപനത്തിന് മുന്നോടിയായി ഞായറാഴ്‌ച രാവിലെ ട്വിറ്ററിൽ ആയിരുന്നു സിദ്ദുവിന്റെ പ്രസ്‌താവന.
Nothing great was ever achieved without an act of decision …. Warm welcome to our leading light Rahul Ji , who comes to give clarity to Punjab …. All will abide by his decision !!!
— Navjot Singh Sidhu (@sherryontopp) February 6, 2022
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വ്യക്‌തത നൽകാൻ എത്തുന്ന രാഹുൽ ഗാന്ധിക്ക് അദ്ദേഹം “ഊഷ്‌മളമായ സ്വാഗതം” നൽകി. തീരുമാനങ്ങളില്ലാതെ മഹത്തായ ഒന്നും നേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാൻ രാഷ്‌ട്രീയത്തിൽ ചേർന്നത് സ്‌ഥാനത്തിന് വേണ്ടിയല്ല, മാറ്റം കൊണ്ടുവരാനാണ്. പാർട്ടി ഹൈക്കമാൻഡിന്റെ ആഗ്രഹമാണ് എന്റെയും ആഗ്രഹം. തന്നെ മുഖ്യമന്ത്രിയാക്കിയാലും ഇല്ലെങ്കിലും അവസാന ശ്വാസം വരെ കോൺഗ്രസിനൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: പ്രാർഥന വിഫലം; മൊറോക്കോയിൽ കുഴൽക്കിണറിൽ വീണ കുഞ്ഞ് മരിച്ചു