Wed, Sep 9, 2026
33 C
Dubai

കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള നടപടി; സംരക്ഷിത വനപ്രദേശങ്ങൾ ഒഴിവാക്കുന്നതിൽ ആശങ്ക

കാസർഗോഡ്: കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് നടപടികൾ തുടങ്ങിയെങ്കിലും വനപ്രദേശങ്ങൾ ഒഴിവാക്കുന്നതിൽ കർഷകർക്ക് ആശങ്ക. സംരക്ഷിത വനത്തിന്റെ രണ്ട് കിലോമീറ്റർ പരിധിയിലുള്ള സ്‌ഥലങ്ങൾ ഒഴിവാക്കിയതാണ് കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്. ഇത് പ്രകാരം ജില്ലയിലെ...

കുമാരനും അപ്പുവിനും സ്‌നേഹാദരം നൽകി എസ്‌വൈഎസ്‍

കാസർഗോഡ്: ജില്ലയിലെ പാണത്തൂർ പള്ളിക്കാലിൽ കളിക്കുന്നതിനിടയില്‍ 15 അടിയിൽ കൂടുതൽ താഴ്‌ചയുള്ള കിണറില്‍ വീണ കുട്ടികളായ നാല് വയസുള്ള ആമില്‍ഷാദില്‍, ആറ് വയസുള്ള നഫീസത്തുൽ മിസ്‌രിയ എന്നീ കുട്ടികളെ രക്ഷപ്പെടുത്തിയ രണ്ടുപേർക്കും സ്‌നേഹാദരം നൽകി...

എടിഎം കവർച്ച; പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നു

കാസർഗോഡ്: വ്യാജ എടിഎം കാർഡ് ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നു. കാസർഗോഡ് സ്വദേശികളായ തളങ്കര കോപ്പലിലെ അബ്‌ദുൽ സമദാനി (32), മീപ്പുഗിരി ചെട്ടുംകുഴി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മുഹമ്മദ് നജീബ്...

വന്യമൃഗ ശല്യം; 21 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു

കാസർഗോഡ്: വനാതിർത്തിയിൽ വന്യമൃഗങ്ങളുടെ ആക്രമണം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു. ദേലംപാടി പഞ്ചായത്തിലെ 21 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കുന്നത്. പദ്ധതി പ്രകാരം ദേലംപാടി പഞ്ചായത്തിൽ അഡൂർ മൂച്ചാംതുള്ളിയിൽ നിന്ന് 14 കുടുംബങ്ങളെയും ഓട്ടമലയിൽ...

കോവിഡിന് പിന്നാലെ കുരങ്ങുപനിയും; കാറളം കോളനിയിൽ വിദഗ്‌ധ പരിശോധന

കാസർഗോഡ്: കോവിഡിന് പിന്നാലെ കുരങ്ങുപനി ഭീഷണിയും നേരിടുന്ന പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി. ജില്ലയിലെ വെള്ളരിക്കുണ്ട് ബളാൽ പഞ്ചായത്തിലെ കാറളം പട്ടിക വർഗ കോളനിയിലാണ് കോവിഡിന് പിന്നാലെ കുരങ്ങുപനിയും ഭീഷണിയായി...

ഇടക്കാല ഉത്തരവ് പാലിച്ചില്ല; അതിർത്തിയിൽ മലയാളികളെ വീണ്ടും തടഞ്ഞ് കർണാടക

കാസർഗോഡ്: അതിർത്തിയിൽ യാത്രക്കാരെ കയറ്റി വിടുന്നതിൽ അയവില്ലാതെ കർണാടക സർക്കാർ. കേരളത്തിൽ നിന്നുള്ള സ്‌ഥിരം യാത്രക്കാരെ അതിർത്തി കടത്തിവിടണമെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിട്ടും കർണാടക യാത്രക്കാരെ തടയുകയാണ്. ഇന്നലെ അതിർത്തിയിൽ എത്തിയ...

ഉദുമ മുക്കുപണ്ട തട്ടിപ്പ് കേസ്; ബാങ്ക് അപ്രൈസര്‍ പിടിയില്‍

കാസർഗോഡ്: ഇന്ത്യന്‍ ഓവര്‍സിസ് ബാങ്ക് ഉദുമ ശാഖയിലെ 2.71 കോടിയുടെ മുക്കുപണ്ട തട്ടിപ്പ് കേസില്‍ ഒരാളെ കൂടി അറസ്‌റ്റ് ചെയ്‌ത്‌ ബേക്കല്‍ പോലീസ്. ബാങ്കിലെ അപ്രൈസര്‍ നീലേശ്വരം സ്വദേശി കുഞ്ഞികൃഷ്‌ണനെ(65) ആണ് അറസ്‌റ്റ്...

ഓണക്കിറ്റിലെ ശർക്കരവരട്ടി വ്യാജൻ; പരാതിയുമായി കുടുംബശ്രീ അംഗങ്ങൾ

കാസർഗോഡ്: ഓണക്കിറ്റിൽ വിതരണം ചെയ്‌ത ശർക്കരവരട്ടി കുടുംബശ്രീയുടെ പേരിൽ വ്യാജമായി ഉണ്ടാക്കിയതെന്ന് പരാതി. പീലിക്കോട് പഞ്ചായത്തിലെ മാണിയാട്ട് പതിമൂന്നാം വാർഡിലെ ഭാഗ്യധാര കുടുംബശ്രീ യൂണിറ്റിന്റെ പേരിൽ വ്യാജമായി ഉണ്ടാക്കിയ ശർക്കരവരട്ടിയാണ് ജില്ലയിൽ ഓണക്കിറ്റിൽ...
- Advertisement -