ജില്ലാ ആശുപത്രിയിൽ യുവതി ചികിൽസ കിട്ടാതെ മരിച്ചതായി ആരോപണം
പാലക്കാട്: ജില്ലാ ആശുപത്രിയിൽ യുവതി ചികിൽസ കിട്ടാതെ മരിച്ചതായി ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. മരുതറോഡ് സ്വദേശിനി സുനിതയാണ് മരിച്ചത്. മൃതദേഹം പോസ്‌റ്റമോർട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ശ്വസന സംബന്ധമായ അസുഖത്തെ തുടർന്ന് സുനിതയെ ആശുപത്രിയില്‍...
സ്വലാത്ത് ആത്‌മീയ സമ്മേളനം വ്യാഴാഴ്‌ച സ്വലാത്ത് നഗറില്‍
മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്‌ച സ്വലാത്ത് നഗറില്‍ ആത്‌മീയ സമ്മേളനവും സ്വലാത്ത് മജ്‍ലിസും സംഘടിപ്പിക്കും. റമദാന് മുന്നോടിയായി നടക്കുന്ന പരിപാടിയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിശ്വാസികള്‍ സംബന്ധിക്കും.
ഏപ്രിൽ ഒന്നിന് വ്യാഴാഴ്‌ച...
സർവേകളിൽ വിശ്വാസമില്ല, കാര്യങ്ങൾ ജനങ്ങൾ തീരുമാനിക്കും; ധർമജൻ
കോഴിക്കോട് : തിരഞ്ഞെടുപ്പ് സർവേകളിൽ വിശ്വാസമില്ലെന്ന് വ്യക്‌തമാക്കി ബാലുശ്ശേരി യുഡിഎഫ് സ്‌ഥാനാർഥിയും, സിനിമാ താരവുമായ ധർമജൻ ബോൾഗാട്ടി. ജനങ്ങളാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും, ജീവിക്കാൻ വേണ്ടി കോമഡി പറയുമെങ്കിലും ജീവിതത്തിൽ വെറും വാക്ക് പറയാറില്ലെന്നും അദ്ദേഹം...
പൊരുതാനുറച്ച് ഗോദയിലിറങ്ങിയ അഡ്വ. ടികെ അശോക് കുമാർ മനസുകൾ കീഴടക്കി മുന്നേറുന്നു
നിലമ്പൂര്‍: വോട്ടുകളുടെ എണ്ണം കൊണ്ട് നേതൃത്വത്തെ അമ്പരപ്പിക്കാൻ തനിക്ക് കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപിയുടെ ജില്ലാ വൈസ് പ്രസിഡണ്ടും നിലമ്പൂര്‍ മണ്ഡലം എൻഡിഎ സ്‌ഥാനാർഥിയുമായ അഡ്വ. ടികെ അശോക് കുമാർ.
കോൺഗ്രസിന് വിവി...
ഇ-സഞ്‍ജീവനി ഊർജിതമാക്കി ആരോഗ്യവകുപ്പ്
കാസർഗോഡ്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇ-സഞ്‍ജീവനി ടെലിമെഡിസിന്‍ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണം എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എവി രാംദാസ് പറഞ്ഞു. ഇ-സഞ്‍ജീവനിയില്‍ ചികിൽസ പൂര്‍ണമായും സൗജന്യമാണ്....
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല
വെട്ടിച്ചിറ: മലപ്പുറം വെട്ടിച്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാർ പൂർണമായും കത്തിനശിച്ചു. ദേശീയ പാതയിൽ ചൊവ്വാഴ്‌ച വൈകുന്നേരമാണ് സംഭവം. കോട്ടക്കൽ ഭാഗത്ത് ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാറാണ് കത്തിനശിച്ചത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബോണറ്റിൽ നിന്ന്...
ജീവിച്ചിരിക്കവേ മരിച്ചുവെന്ന് റിപ്പോർട്; വോട്ട് ചെയ്യാനാകാതെ എംജിഎസ് നാരായണൻ
കോഴിക്കോട്: ചരിത്രകാരൻ എംജിഎസ് നാരായണനെ തപാൽ വോട്ട് ലിസ്‌റ്റിൽ നിന്ന് ഒഴിവാക്കി. അദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന് ബിഎൽഒ റിപ്പോർട് ചെയ്‌തതിനെ തുടർന്നാണ് എംജിഎസിന് വോട്ട് ചെയ്യാനുള്ള അവസരം നഷ്‌ടമായത്. ജീവിച്ചിരിപ്പില്ലെന്ന റിപ്പോർട് വന്നതിനെ തുടർന്ന്...
വേനൽമഴ ശക്‌തം; ജില്ലയിൽ വ്യാപക നാശം
കാസർഗോഡ് : വേനൽ മഴയും, കാറ്റും രൂക്ഷമായതോടെ ജില്ലയിലെ മലയോര മേഖലയിൽ കനത്ത നാശം. ശക്‌തമായ കാറ്റിനെ തുടർന്ന് പല മേഖലകളിലും മരങ്ങൾ കടപുഴകി വീണ് വീടുകൾ തകരുകയും, ഗതാഗത തടസം ഉണ്ടാകുകയും ചെയ്‌തു....







































