Wed, Nov 11, 2026
31 C
Dubai

തോട്ടട ബോംബേറ്; ഒരാൾ കൂടി കസ്‌റ്റഡിയിൽ

കണ്ണൂർ: തോട്ടടയിൽ വിവാഹാഘോഷത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ ഒരാളെ കൂടി കസ്‌റ്റഡിയിൽ എടുത്ത് പോലീസ്. കടമ്പൂർ സ്വദേശി അരുണിനെയാണ് കസ്‌റ്റഡിയിലെടുത്തത്. സനദിന് വടിവാളെത്തിച്ചത് അരുൺ ആണെന്നാണ് കണ്ടെത്തൽ. അരുണിന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു....

തീരദേശ ഹൈവേ; കൊയിലാണ്ടി മണ്ഡലത്തിന് 50 കോടി അനുവദിച്ചു

കൊയിലാണ്ടി: കോരപ്പുഴ മുതല്‍ വടകര സാൻഡ്‌ ബാങ്ക്സ്‌ വരെ നീളുന്നതും, കുഞ്ഞാലി മരക്കാർ നദീപാലം ഉള്‍പ്പെടുന്നതുമായ കൊയിലാണ്ടി മണ്ഡലത്തിലെ തീരദേശ ഹൈവേയുടെ നിര്‍മാണത്തിനും, സ്‌ഥലമേറ്റെടുപ്പ് നടപടികള്‍ക്കുമായി 50 കോടിയുടെ ധനാനുമതി കിഫ്ബിയില്‍നിന്ന്‌ ലഭിച്ചതായി...

ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം; ആർഎസ്എസ് പ്രവർത്തകന് പരിക്കേറ്റു

കോഴിക്കോട്: ചെരണ്ടത്തൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിനാണ് പരിക്കേറ്റത്. ഹരിപ്രസാദിന്റെ കൈപ്പത്തി തകർന്ന നിലയിലാണ്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വടകര പോലീസ് സ്‌ഥലത്തെത്തി...

വിദ്യാർഥികൾക്ക് പൊള്ളലേറ്റ സംഭവം; ലായനിയിൽ ആസിഡ് ഇല്ലെന്ന് പരിശോധനാ ഫലം

കോഴിക്കോട്: ബീച്ചിലെ തട്ടുകടകളിൽ നിന്ന് ശേഖരിച്ച അഞ്ച് സാമ്പിളുകളിലും അസറ്റിക് ആസിഡ് ഇല്ലെന്ന് പരിശോധനാ ഫലം. പരിശോധനക്ക് അയച്ച, മൂന്ന് ഉപ്പിലിട്ട വസ്‌തുക്കൾ സൂക്ഷിച്ചിരുന്ന ദ്രാവകവും വിനാഗിരി ലായനി തന്നെയാണെന്ന് പരിശോധനയിൽ കണ്ടെത്തി....

കാസ്രോഡ് ഫെസ്‌റ്റ്; ‘സുവർണ്ണം ഇമാറാത്ത്’ നാളെ

ഷാർജ: കെഎംസിസി ഷാർജ കാസർഗോഡ്‌ ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന കാസ്രോഡ് ഫെസ്‌റ്റിന്റെ ഭാഗമായി ഒരുക്കുന്ന 'സുവർണ്ണം ഇമാറാത്ത്' നാളെ നടക്കും. ഷാർജ മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയൽ കോൺഫറൻസ് (മീഖാത്ത് ഹോട്ടൽ) ഹാളിലാണ് പരിപാടി...

അട്ടപ്പാടി മധു കൊലക്കേസ്; സി രാജേന്ദ്രൻ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി രാജേന്ദ്രനെ നിയമിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പാലക്കാട് നിന്നുള്ള രാജേഷ് എം മേനോൻ അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടറാകും....

കിണറ്റിൽ ചത്ത നിലയിൽ കാണപ്പെട്ട കടുവയുടെ വായിൽ മുള്ളൻപന്നിയുടെ മുള്ളുകൾ

പാലക്കാട്: കൂനംപാലം മേൽപാടിയിലെ കിണറ്റിൽ ചത്ത നിലയിൽ കാണപ്പെട്ട കടുവയുടെ വായിൽ മുള്ളൻപന്നിയുടെ മുള്ളുകൾ തറച്ചതായി കണ്ടെത്തി. ഇരയെ പിന്തുടർന്നതോടെ സമീപത്തുള്ള മൺതിട്ടയിലിടിച്ചു കിണറ്റിൽ വീണതാകാം മരണ കാരണമെന്നാണു പ്രാഥമിക നിഗമനം. അതേസമയം, കടുവയുടെ...

ഒറ്റപ്പാലം കൊലപാതകം; ആഷിക്കിന്റെ മരണകാരണം നെഞ്ചിലേറ്റ നാല് കുത്തുകള്‍

പാലക്കാട്: ഒറ്റപ്പാലത്ത് സുഹൃത്ത് കൊന്നു കുഴിച്ചു മൂടിയ ആഷിക്കിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത് അഞ്ച് മുറിവുകളെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. നെഞ്ചിൽ നാല് കുത്തുകള്‍ ആഴത്തിലേറ്റിരുന്നു. ഇതാണ് മരണകാരണം. കഴുത്തിലും കുത്തേറ്റിരുന്നു. ആഷിക്കിന്റെ ശരീരത്തിൽ പലയിടങ്ങളിലും ചതവുകളുള്ളതായും...
- Advertisement -