പോക്‌സോ കേസ്; ജില്ലയിൽ 4 പേർക്ക് 15 മുതൽ 42 വർഷം വരെ തടവ്
വയനാട് : ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 15 വർഷം മുതൽ 42 വർഷം വരെ തടവ് വിധിച്ച് പോക്‌സോ കോടതി. കേസിലെ ഒന്നാം പ്രതി പുൽപള്ളി ഭൂദാനം ഷെഡ്...
പെരുമാറ്റച്ചട്ടം കർശനമാക്കി കളക്‌ടർ; ചട്ട ലംഘനം നടത്തിയാൽ നടപടി
വയനാട്: രാഷ്‌ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണമെന്ന് കളക്‌ടർ ഡോ. അദീല അബ്‌ദുല്ല. മാതൃകാ പെരുമാറ്റചട്ടം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്നതിനായി ചേർന്ന രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് കളക്‌ടർ ഇക്കാര്യം പറഞ്ഞത്.
തിരഞ്ഞെടുപ്പ്...
തോൽപ്പെട്ടിയിൽ കാട്ടാന ശല്യം വർധിക്കുന്നു
വയനാട് : ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. പഞ്ചായത്തിലെ തോൽപ്പെട്ടിയിലും പരിസര പ്രദേശങ്ങളിലുമാണ് കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാനകൾ ഇറങ്ങിയത്. കഴിഞ്ഞ ദിവസം ഇവിടെ ഇറങ്ങിയ കാട്ടാനകൾ കൃഷിയിടങ്ങളിൽ കയറി 4...
രാജി പിൻവലിച്ചു; വയനാട്ടിലെ കോൺഗ്രസ് നേതാവ് പാർട്ടിയിൽ തിരിച്ചെത്തി
കൽപ്പറ്റ: കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്നും രാജിവെച്ച മുതിർന്ന നേതാവ് കെകെ വിശ്വനാഥൻ മാസ്‌റ്റർ കോൺഗ്രസിൽ തിരിച്ചെത്തി. പാർട്ടിയിൽ നിന്നും രാജിവെച്ച ഇദ്ദേഹം രാജി പിൻവലിക്കുകയായിരുന്നു. തന്റെ തെറ്റിധാരണകൾ മാറിയതിനെ തുടർന്നാണ് പാർട്ടിയിലേക്ക്...
വേനൽ കടുക്കുന്നു; വരൾച്ച തടയാൻ താൽക്കാലിക തടയണകൾ നിർമിക്കാൻ നിർദേശം
വയനാട് : വേനൽക്കാലം കടക്കുന്നതോടെ വരൾച്ച തടയുന്നതിനായി ജില്ലയിലെ ജലാശയങ്ങളിൽ താൽക്കാലിക തടയണകൾ നിർമിക്കാൻ കളക്‌ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇത് പ്രകാരം ജില്ലയിലെ തോടുകൾ, അരുവികൾ, മറ്റ് ജലാശയങ്ങൾ എന്നിവയിൽ...
വയനാട് വനത്തിൽ കാട്ടുതീ; 150 ഏക്കർ അടിക്കാട് കത്തിനശിച്ചു
വയനാട്: ജില്ലയിലെ വനത്തിൽ കാട്ടുതീ. ചെതലയം റേഞ്ചിലെ ചീയമ്പം തേക്ക് തോട്ടത്തിൽ അഞ്ചിടങ്ങളിലാണ് തീ പടർന്നത്. ആനപ്പന്തി, ദൈവപ്പുരക്കുന്ന്, അമ്പതേക്കർകുന്ന്, എകെ കോളനി പരിസരം, കടുവക്കൂട് സ്‌ഥാപിച്ച സ്‌ഥലം എന്നിവിടങ്ങളിലാണ് തീപടർന്നത്. ഇതേത്തുടർന്ന്...
വയനാട്ടിൽ തിരഞ്ഞെടുപ്പ് കൺട്രോൾ റൂം തുറന്നു
കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇലക്ഷൻ കൺട്രോൾ റൂം ജില്ലയിൽ പ്രവർത്തനം തുടങ്ങി. കളക്‌ടറേറ്റിൽ പ്രവർത്തനം ആരംഭിച്ച കൺട്രോൾ റൂമിൽ 1950 എന്ന നമ്പർ വഴി ബന്ധപ്പെടാം.
സിവിജിൽ ആപ്പ്...
ഭക്ഷ്യവിഷബാധ; വയനാട്ടിൽ 11 വിദ്യാർഥികൾ ചികിൽസയിൽ
ബത്തേരി: വയനാട്ടിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 11 വിദ്യാർഥികൾ ചികിൽസയിൽ. കേന്ദ്ര സർക്കാരിന്റെ ഡിഡിയുജികെവൈ പ്രോജക്‌ടിൽ ഉൾപ്പെട്ട നഴ്‌സിംഗ് അസിസ്‌റ്റന്റ് വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ബത്തേരി കൈപ്പഞ്ചേരിയിലെ പരിശീലന കേന്ദ്രത്തിൽ നിന്നും ഇന്ന് രാവിലത്തെ ഭക്ഷണം...








































