Sat, Oct 3, 2026
36 C
Dubai

രാഷ്‌ട്രപതി അനാച്ഛാദനം ചെയ്‌തത്‌ നടന്റെ ചിത്രമെന്ന് വിമർശനം; നേതാജിയുടേത് തന്നെയെന്ന് ബിജെപി

ന്യൂഡെൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജൻമവാര്‍ഷികത്തില്‍ രാഷ്‌ട്രപതി ഭവനില്‍ അനാച്ഛാദനം ചെയ്‌ത അദ്ദേഹത്തിന്റെ ഛായാ ചിത്രത്തെ ചൊല്ലി വിവാദം കനക്കുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രത്തിന് പകരം രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം...

കശ്‌മീരിൽ സൈനിക ഹെലികോപ്‌ടർ തകർന്ന് വീണു; രണ്ട് പൈലറ്റുമാരുടെ നില ഗുരുതരം

ലഡാക്: ജമ്മു കശ്‌മീരിൽ സൈനിക ഹെലികോപ്‌ടർ തകർന്നുവീണു. കത്വ ജില്ലയിലെ ലഖാൻപുരിലാണ് സംഭവം. അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് ഗുരുതര പരിക്കേറ്റു. അപകട സമയത്ത് രണ്ട് പൈലറ്റുമാർ മാത്രമാണ് ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നത്. ഇവരെ അടുത്തുള്ള സൈനിക...

വീട്ടിൽ മദ്യം സൂക്ഷിക്കാൻ ലൈസൻസ് നിർബന്ധം; യുപി സർക്കാർ

ലഖ്‌നൗ: ഉത്തർപ്രദേശിലെ വീടുകളിൽ മദ്യം സൂക്ഷിക്കണമെങ്കിൽ ഇനി മുതൽ ലൈസൻസ് നിർബന്ധം. ജില്ലാ കളക്‌ടർമാരിൽ നിന്ന് ലൈസൻസ് എടുത്തെങ്കിൽ മാത്രമേ ഇനി സംസ്‌ഥാനത്ത് വീടുകളിൽ മദ്യം സൂക്ഷിക്കാൻ അനുവദിക്കുകയുള്ളൂ. ഒരു വർഷമാണ് ലൈസൻസിൻ്റെ...

കർഷകർ രാജ്യത്തിന്റെ നട്ടെല്ല്; നന്ദി പറഞ്ഞ് രാഷ്‌ട്രപതി

ന്യൂഡെൽഹി: കർഷകരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്‌ട്രപതി റാം നാഥ്‌ കോവിന്ദ്. 72ആം റിപ്പബ്‌ളിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരും സൈനികരുമാണ് രാജ്യത്തിന്റെ നട്ടെല്ലെന്ന് അദ്ദേഹം പറയുന്നു. രാജ്യത്തിന്...

കേന്ദ്ര ബജറ്റ് ദിനത്തിൽ പാർലമെന്റ് മാർച്ച്; പുതിയ നീക്കവുമായി കർഷകർ

ഡെൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി 1ന് പാർലമെന്റിലേക്ക് മാർച്ച് നടത്താനൊരുങ്ങി കർഷക സംഘടനകൾ. വിവിധയിടങ്ങളിൽ നിന്ന് കാൽനടയായി പാർലമെന്റിലേക്ക് മാർച്ച് നടത്താനാണ് കർഷക സംഘടനകളുടെ തീരുമാനം. കർഷക സംഘനകളാണ് പുതിയ തീരുമാനം അറിയിച്ചത്....

ചരിത്രപരമായ തെറ്റ് തിരുത്തി; ബാബരി മസ്‌ജിദ്‌ തകർത്തതിൽ വിവാദ പ്രസ്‌താവനയുമായി ജാവദേക്കർ

ന്യൂഡെൽഹി: ബാബരി മസ്‌ജിദ്‌ തകർത്ത സംഭവത്തിൽ വിവാദ പ്രസ്‌താവനയുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ചരിത്രപരമായ ഒരു തെറ്റ് 1992 ഡിസംബർ ആറിന് തിരുത്തി എന്നാണ് ജാവദേകറിന്റെ പ്രസ്‌താവന. ഡെൽഹിയിൽ നടന്ന ശ്രീരാം ജൻമഭൂമി...

‘ചില മതഭ്രാന്തൻമാർ പ്രധാനമന്ത്രിയുടെ മുന്നിൽ വച്ച് എന്നെ കളിയാക്കി’; ബിജെപിക്കെതിരെ മമത

കൊൽക്കത്ത: വിക്‌ടോറിയ മെമ്മോറിയൽ ഹാളിലെ ചടങ്ങിൽ ജയ് ശ്രീറാം വിളികളുമായി തന്റെ പ്രസംഗം തടസപ്പെടുത്തിയ സംഭവത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപിക്ക് തന്നെ അപമാനിക്കാം, എന്നാൽ...

രാമസേതുവിനെ കുറിച്ച് ഗവേഷണം; പ്രത്യേക ദൗത്യത്തിന് അനുമതി നൽകി കേന്ദ്രം

ന്യൂഡെൽഹി: രാമസേതുവിനെ കുറിച്ച് പഠിക്കാൻ പ്രത്യേക അന്തർജല ഗവേഷണ ദൗത്യത്തിന് അനുമതി നൽകി കേന്ദ്രസർക്കാർ. ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന 48 കിലോ മീറ്റർ നീളമുള്ള മണൽ പാതയായ രാമസേതുവിന്റെ ഉൽഭവത്തെ കുറിച്ചാണ്...
- Advertisement -