തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാലത്ത് സംസ്‌ഥാനത്ത് കുട്ടികള്‍ക്കിടയില്‍ ആത്‌മഹത്യ പ്രവണതയില്‍ വലിയ വര്‍ധനയെന്ന് കണക്കുകള്‍. ലോക്ക്ഡൗണ്‍ സമയത്ത് മാത്രം സംസ്‌ഥാനത്ത് 173 കുട്ടികളാണ് ആത്‌മഹത്യ ചെയ്‌തത്. 10 വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ കണക്കാണിത്. മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
കഴിഞ്ഞ ഏഴ് മാസത്തെ കണക്കുകളാണ് പോലീസ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. തങ്ങള്‍ക്കുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ക്ക് പോലും ആത്‌മഹത്യ ചെയ്യാനുള്ള പ്രവണത കുട്ടികള്‍ക്കിടയില്‍ കൂടുന്നതായാണ് പോലീസ് പറയുന്നത്. ഒപ്പം ലോക്ക്ഡൗണ്‍ സമയത്തെ വീട്ടിലിരുപ്പ് കുട്ടികളെ മാനസികമായ പിരിമുറുക്കത്തില്‍ എത്തിച്ചിരിക്കാനും സാധ്യതകള്‍ ഉണ്ട്.
പാലക്കാട് ജില്ലയില്‍ മാത്രം 23 കുട്ടികള്‍ ഈ സമയത്ത് ആത്‌മഹത്യ ചെയ്‌തു. കൂടാതെ തിരുവനന്തപുരം റൂറല്‍ ഏരിയയില്‍ 20 കുട്ടികളും. മാര്‍ച്ച് 25 വരെയുള്ള കണക്കുകളില്‍ 18 വയസില്‍ താഴെയുള്ള 66 കുട്ടികളാണ് ആത്‌മഹത്യ ചെയ്‌തത്. കുട്ടികളോടുള്ള ഇടപെടലുകളാണ് കൂടുതല്‍ പേരെയും ആത്‌മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ലോക്ക്ഡൗണ്‍ ആയതിനാല്‍ വീട്ടില്‍ തന്നെയിരിക്കുന്ന കുട്ടികളോടുള്ള വീട്ടുകാരുടെ സമീപനം അവരില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. കുട്ടികളുടെ നന്‍മ ഉദ്ദേശിച്ചുള്ള ഇടപെടലുകളാണ് വീട്ടുകാര്‍ നടത്തുന്നതെങ്കിലും അത് കുട്ടികളുടെ മനസിക അവസ്‌ഥകള്‍ കൂടി പരിഗണിച്ചു വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read also : പണമിടപാട്; എല്ലാം ശിവശങ്കറിന്റെ അറിവോടെ; വാട്‍സ് ആപ് വിവരങ്ങൾ പുറത്ത്