രാജസ്‌ഥാനില്‍ വര്‍ഗീയ കലാപം; കർഫ്യൂ ഏർപ്പെടുത്തി, ഇന്റർനെറ്റിനും നിരോധനം

By Staff Reporter, Malabar News
Communal riots in manipur
Rep. Image
Ajwa Travels

ജയ്‌പൂര്‍: രാജസ്‌ഥാനിലെ ബാരന്‍ ജില്ലയില്‍ വര്‍ഗീയകലാപം. പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് നിരോധിക്കുകയും ചെയ്‌തതായി പോലീസ് അറിയിച്ചു. ഞായറാഴ്‌ചയാണ് ബാരനിലെ ഛബ്ര ടൗണില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.

ഒരു കൂട്ടമാളുകള്‍ ടൗണില്‍ മാര്‍ച്ച് ചെയ്യുകയും കടകള്‍ അടക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തതാണ്‌ സംഘർഷത്തിന് വഴിവെച്ചത്. ആളുകൾ പരസ്‌പരം ചേരിതിരിഞ്ഞ് വടികളും ഇരുമ്പുദണ്ഡുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

സ്വകാര്യബസുകളും കാറുകളും അഗ്‌നിക്കിരയാക്കി. സംഘര്‍ഷത്തില്‍ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഞായറാഴ്‌ച രാത്രി മുതലാണ് പ്രദേശത്തു ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടത്തിയത്. ഏപ്രില്‍ 13 വരെ നിരോധനം നീളും.

പ്രദേശത്ത് ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും സ്‌ഥിതി നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.

Read Also: മൻസൂർ വധക്കേസ് പ്രതി രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയതാണ്; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE