സാമുദായിക അവകാശം ഉറപ്പ് വരുത്തും; കേരള മുസ്‌ലിം ജമാഅത്ത്

By Desk Reporter, Malabar News
Community rights will be guaranteed; Kerala Muslim Jamaath
ജില്ലാനേതൃ ശിൽപശാല അബ്‌ദുൽ ജലീൽ സഖാഫി ചെറുശോല മജ്‌മഅ് കാമ്പസിൽ ഉൽഘാടനം നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: മുസ്‌ലിം ജനവിഭാഗങ്ങൾക്ക് ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾ ഉറപ്പ് വരുത്താൻ കേരള മുസ്‌ലിം ജമാഅത്ത് പ്രതിജ്‌ഞാബദ്ധമാണെന്ന് സംസ്‌ഥാന സെക്രട്ടറി അബ്‌ദുറഹ്‌മാൻ ഫൈസി വണ്ടൂർ പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടന്ന ജില്ലാ നേതൃപരിശീലന ക്യാംപ് ശിൽപശാലയിൽ സമാപന പ്രസംഗം നടത്തുകയായിരുന്നു ഇദ്ദേഹം.

സംഘടിത മുന്നേറ്റത്തിന് ലക്ഷ്യാധിഷ്‌ടിത കർമപദ്ധതികളും പരിശീലനം നേടിയ നേതൃത്വത്തെയും പ്രവർത്തകരെയും സജ്‌ജമാക്കി മുഖ്യധാരയിൽ എത്തിച്ചാണ് ഇത് സാധ്യമാക്കുക. സംഘടിത സമൂഹത്തിന്റെ ഭാഗമാകുകയും ഉത്തരവാദിത്വ നിർവഹണം ഭംഗിയായി പൂർത്തിയാക്കുകയും വേണമെന്നും അബ്‌ദുറഹ്‌മാൻ ഫൈസി പറഞ്ഞു.

മജ്‌മഅ് കാമ്പസിൽ നടന്ന ശിൽപശാല സമസ്‌ത മുശാവറ അംഗം ചെറുശോല അബ്‌ദുൽ ജലീൽ സഖാഫി ഉൽഘാടനം നിർവഹിച്ചു. ജില്ലാ ഉപാധ്യക്ഷൻ പിഎസ്‌കെ ദാരിമി എടയൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽപ്രസ്‌ഥാനം; ചരിത്രം, വർത്തമാനം എന്ന വിഷയമവതരിപ്പ് വടശ്ശേരി ഹസൻ മുസ്‌ലിയാർ സംസാരിച്ചു. സച്ചരിതരായ മുൻഗാമികളുടെ ത്യാഗോജ്വല പ്രവർത്തനങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പുതുതലമുറക്ക് സാഹചര്യങ്ങൾക്ക് അനുസൃതമായി അവ പഠിപ്പിച്ച് നൽകാൻ തയ്യാറാകണമെന്ന് ഇദ്ദേഹം ഓർമപ്പെടുത്തി.

വ്യത്യസ്‌ത അഭിരുചിയുളള പ്രവർത്തകരുടെ കർമശേഷിയെ സർഗാത്‌മകമായി ഉപയോഗപ്പെടുത്തുമ്പോഴാണ് സംഘാടകന്റെ വിജയം സാധ്യമാകുന്നത്. ഇതിനായി സംസ്‌ക്കരണ പ്രക്രിയയെ സജീവമാക്കണമെന്ന്സംഘടന: സംഘാടനം എന്ന സെഷനിൽ, ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി ഓർമപ്പെടുത്തി. ചടങ്ങിൽ സുലൈമാൻ സഖാഫി മാളിയേക്കലാണ് സന്ദേശം നൽകി സംസാരിച്ചത്.

സയ്യിദ് ശാക്കിർ ബാഖവി, പൊൻമള മൊയ്‌തീൻ കുട്ടി ബാഖവി, എംഎൻ കുഞ്ഞഹമ്മദ് ഹാജി, സുലൈമാൻ ഇന്ത്യനൂർ, മുഹമ്മദലി മുസ്‌ലിയാർ പൂക്കോട്ടൂർ, യൂസഫ്‌ ബാഖവി മാറഞ്ചേരി, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, അലിയാർ കക്കാട്, പികെഎം സഖാഫി ഇരിങ്ങല്ലൂർ, പിഎം മുസ്‌തഫ കോഡൂർ, പികെ ബശീർ പടിക്കൽ, കെപി ജമാൽ കരുളായി എന്നിവർ നേതൃപരിശീലന ക്യാംപിന് നേതൃത്വം നൽകി.

Most Read: യുപിഐ സേവനങ്ങൾ ഇനി മുതൽ യുഎഇയിലും ലഭ്യമാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE